ബുര്‍ജ് ഖലീഫയുടെ വാളില്‍ ആദ്യമായി ഒരു മലയാളിയുടെ ചിത്രം പ്രദര്‍ശിപ്പിച്ചു. ദുബായിലെ അറിയപ്പെടുന്ന ടിക്ടോക്കറും മോഡലുമായ ജുമാന ഖാന്റെ ചിത്രമാണ് ലോകത്തെ ഏറ്റവും വലിയ കെട്ടിടമായ ബുര്‍ജ് ഖലീഫയില്‍ പ്രദര്‍ശിപ്പിച്ചത്. ഒമര്‍ലുലുവിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന മ്യൂസിക് ആല്‍ബമായ പെഹ്ല പ്യാറിലെ നായികയാണ് ജുമാന. ജുമാന തന്നെ ചിത്രം തന്റെ ഇന്‍സ്റ്റഗ്രാം പേജില്‍ പങ്കുവെച്ചിട്ടുണ്ട്. ഇതിനു മുമ്പ് ബോളിവുഡ് താരം ഷാരുഖ് ഖാന്റെ ചിത്രമാണ് ബുര്‍ജ് ഖലീഫയുടെ വാളില്‍ പ്രദര്‍ശിപ്പിച്ചത്.
ജുമാനയുടെ ഭര്‍ത്താവും മോഡലുമായ അജ്മല്‍ ഖാനാണ് ആല്‍ബത്തിലെ നായകന്. വിര്‍ച്വല്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ രതീഷ് ആനേടത്ത് ആണ് ആല്‍ബം നിര്‍മ്മിച്ചിരിക്കുന്നത്. ടി സീരീസിന്റെ വാസ്തേ ആല്‍ബത്തില്‍ പാടിയ നിഖില്‍ ഡിസൂസ്സയാണ് പെഹ്ല പ്യാറിനായി ഗാനം ആലപിച്ചിരിക്കുന്നത്. ‘പെഹ്ലാ പ്യാറി’ന്റെ കാസ്റ്റിംഗ് നിര്‍വ്വഹിച്ചിരിക്കുന്നത് പ്രശസ്ത കാസ്റ്റിംഗ് ഡയറക്ടര്‍ വിശാഖ് പി.വി ആണ്. ജനുവരി പകുതിയോടെ ‘പെഹ്ലാ പ്യാര്’ പ്രേക്ഷകരിലേക്കെത്തുമെന്നാണ് വിവരം.
View this post on Instagram