റെജിഷാ വിജയൻ കേന്ദ്ര കഥാപത്രമായി എത്തുന്ന ചിത്രമാണ് ജൂൺ.നവാഗതനായഅഹമ്മദ് കബീർ സംവിധാനം ചെയ്യുന്ന ചിത്രം നിർമ്മിക്കുന്നത് ഫ്രൈഡേ ഫിലിം ഹൗസിന്റെ ബാനറിൽ വിജയ് ബാബുവാണ്.ആട് ടൂ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം വിജയ് ബാബു നിർമ്മിക്കുന്ന ചിത്രമാണ് ഇത്.
ചിത്രത്തിന്റെ ട്രയ്ലർ ഇന്നലെ പുറത്തിറങ്ങുകയുണ്ടായി.വളരെ മികച്ച അഭിപ്രായങ്ങൾ ആണ് ട്രയ്ലറിന് ലഭിച്ചുകൊണ്ടിരിക്കുന്നത്.ചിത്രത്തിനെ പറ്റിയുള്ള പ്രതീക്ഷകൾ ഏറെ വർദ്ധിപ്പിക്കുന്ന ട്രയ്ലർ ആണ് അണിയറ പ്രവർത്തകർ പുറത്ത് വിട്ടത്.ഇതിനോടകം 4 ലക്ഷത്തിനടുത്ത് കാഴ്ചക്കാരുമായു യൂട്യൂബ് ട്രെന്റിങിൽ നാലാം സ്ഥാനത്താണ് ട്രയ്ലർ .ചിത്രം ഫെബ്രുവരി 15ന് തിയറ്ററുകളിൽ എത്തും.