മകന്റെ ജന്മദിനത്തിൽ ജ്യോത്സന പങ്കുവെയ്ക്കുന്ന കുറിപ്പാണ് ഇപ്പോൾ വൈറലാകുന്നത്. അഞ്ചു വർഷങ്ങൾക്ക് മുൻപ് ആശുപത്രിയിൽ വച്ച് മകനെ കൈകളിലേക്ക് കിട്ടിയ അന്നുമുതൽ ഉള്ള കഥകളാണ് ജോത്സന ഓർത്തെടുക്കുന്നത്. മകന്റെ ചിത്രം പങ്കു വെച്ച് കൊണ്ടാണ് ഈ കുറിപ്പ് സോഷ്യൽ മീഡിയയിൽ പ്രചരിച്ചത്.
ജ്യോത്സ്നയുടെ കുറിപ്പ്:
അഞ്ച് വര്‍ഷം മുന്‍പ് തൂവാലയില്‍ പൊതിഞ്ഞ് ഈ കുരുന്ന് ആശുപത്രിയില്‍ വെച്ച് എന്റെ കൈകളിലെത്തിയപ്പോള്‍ അത് മനോഹരമായൊരു യാത്രയുടെ തുടക്കമായിരുന്നു എന്ന് അറിഞ്ഞിരുന്നില്ല. വയറ് നിറയുമ്പോള്‍ പല്ലില്ലാത്ത തൊണ്ണുകാട്ടി ഒരു ചിരിയുണ്ട്. അവിടെ തുടങ്ങി അമ്മയ്ക്ക് എന്റെയൊപ്പം സ്‌കൂളില്‍ വരാനാകില്ലല്ലോ എന്ന വേവലാതിയോടെയുളള നോട്ടവും വാല്‍സല്യ പൂര്‍ണ്ണമായ തലോടലുകളും കടന്ന് എന്തെങ്കിലും തിരക്കിട്ട് ചെയ്യുമ്പോഴായിരിക്കും കുഞ്ഞുമനസ്സില്‍ തോന്നിയ പുതിയ സംശയം ചോദ്യമായി അമ്മ അമ്മ എന്ന് വിളിക്കുന്നത്. അങ്ങനെ പോകുന്നു അനുഭവങ്ങള്‍. ഒരുപാട് യുഗങ്ങള്‍ കഴിഞ്ഞ പോലെ തോന്നുന്നു.
ഉപാധികളൊന്നുമില്ലാത്ത സ്‌നേഹം. അങ്ങനെ ഒന്നുണ്ട്. ഇക്കാലം കൊണ്ട് ഞാന്‍ തിരിച്ചറിഞ്ഞതാണത്. നമ്മുടെ കുഞ്ഞില്‍ നിന്നും നമുക്ക് ലഭിക്കുന്നത് (കൗമാര പ്രായത്തില്‍ മകന് അമ്മ പഴഞ്ചനാകും വരെ) ഹ ഹ. നിന്റെ ജന്മദിനത്തില്‍ എനിക്ക് നിന്നോട് പറയാനുളളത് ഇത്രേയേയുളളൂ. നീ വളരണം. വളര്‍ന്ന് സ്‌നേഹവും സഹാനുഭൂതിയും നിറഞ്ഞ ഒരു വ്യക്തിയാകണം. അതാണ് ഈ ലോകത്തിന് വേണ്ടത്. അച്ഛനും അമ്മയും നിന്റെ കൂടെതന്നെയുണ്ട്.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…