Categories: NewsTamil

ആദ്യചിത്രവും അവസാനചിത്രവും ലാലേട്ടനൊപ്പം; കെ വി ആനന്ദ് ഓർമയാകുമ്പോൾ

തമിഴ് – മലയാളം സിനിമ രംഗത്തെ പ്രശസ്‌ത സംവിധായകനും ഛായാഗ്രാഹകനുമായ കെവി ആനന്ദ് കോവിഡ് 19 രോഗബാധയെ തുടര്‍ന്ന് ഹൃദയാഘാതം മൂലം ഇന്ന് പുലർച്ചെയാണ് മരണമടഞ്ഞത്. 54 വയസ്സായിരുന്നു. വെള്ളിയാഴ്ച രാവിലെ അദ്ദേഹത്തിന് ഹൃദയാഘാതം ഉണ്ടാവുകയും പുലര്‍ച്ചെ മൂന്ന് മണിയോടെ അന്തരിക്കുകയും ആയിരുന്നു. ഫോട്ടോഗ്രാഫിയില്‍ ആരംഭിച്ച്‌ ഛായാഗ്രാഹകനായി സംവിധാനത്തിലേക്ക് എത്തിയ അത്ഭുത പ്രതിഭയായിരുന്നു കെവി ആനന്ദ്. മൂന്ന് രംഗത്തും തന്റെ കൈയൊപ്പ് പതിപ്പിക്കാന്‍ കെവി ആനന്ദിന് കഴിഞ്ഞിരുന്നു. വളരെ ചുരുക്കം ചിത്രങ്ങളെ അദ്ദേഹം ചെയ്തിട്ടുള്ളൂവെങ്കിലും അതിലൊക്കെയും അദ്ദേഹത്തിന്റെ മാന്ത്രികത കൊണ്ട് വരാന്‍ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

പിസി ശ്രീറാമിന്റെ അസിസ്റ്റന്റ് ക്യാമറമാനായി എത്തിയ അദ്ദേഹം നിരവധി ചിത്രങ്ങളില്‍ അദ്ദേഹത്തോടൊപ്പം പ്രവൃത്തിക്കുകയും ചെയ്തു. അമരന്‍, തേവര്‍മകന്‍, തിരുട തിരുടി എന്നീ ചിത്രങ്ങളില്‍ എല്ലാം അദ്ദേഹം പിസി ശ്രീറാമിനൊപ്പം പ്രവര്‍ത്തിച്ചിട്ടുണ്ട്. മോഹൻലാൽ നായകനായ പ്രിയദര്‍ശന്റെ തേന്മാവിന്‍ കൊമ്പത്ത് എന്ന ചിത്രത്തിലാണ് അദ്ദേഹം ഒരു സ്വതന്ത്ര ഛായാഗ്രാഹകനായി അരങ്ങേറ്റം കുറിച്ചത്. തേന്മാവിന്‍ കൊമ്പത്തിലൂടെ 1994 ലെ മികച്ച ഛായാഗ്രാഹകനുള്ള ദേശീയ പുരസ്ക്കാരം അദ്ദേഹം കരസ്ഥമാക്കി. തുടർന്ന് മിന്നാരം, ചന്ദ്രലേഖ എന്നീ ചിത്രങ്ങളിലും ലാലേട്ടനൊപ്പം പ്രവർത്തിച്ച അദ്ദേഹത്തിന്റെ അവസാനചിത്രമായ കാപ്പാനിലും ലാലേട്ടൻ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. പൃഥ്വിരാജ്, ഗോപിക തുടങ്ങിയവര്‍ അഭിനയിച്ച കന കണ്ടേന്‍ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സംവിധാന രംഗത്തേക്ക് എത്തുന്നത്. അതിന് പിന്നാലെ സൂര്യയെയും തമന്നയെയും കേന്ദ്ര കഥാപാത്രങ്ങളാക്കി കൊണ്ടുള്ള അയനും സംവിധാനം ചെയ്തു. കോ, മാട്രാന്‍, അനേഗന്‍, കാവന്‍, കാപ്പന്‍ എന്നിങ്ങനെ നിരവധി ചിത്രങ്ങള്‍ അതിന് ശേഷം അദ്ദേഹം സംവിധാനം ചെയ്തു. ഇതിന് പുറമെ മീര, ശിവാജി, മാട്രാന്‍, കാവന്‍ തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിക്കുകയും ചെയ്‌തു.

webadmin

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

2 weeks ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

2 weeks ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

8 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

9 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

9 months ago