Categories: MalayalamNews

“ഇന്ത്യയിൽ മാറ്റം കൊണ്ടുവരൂ..!” നല്ല മാറ്റം വന്നുവെന്ന് മലയാളികൾ..! മോദിയെ പ്രശംസിച്ചുള്ള ഉണ്ണി മുകുന്ദന്റെ പഴയ പോസ്റ്റിന് പൊങ്കാല..!

ഹനുമാൻ സ്വാമി കൊറോണയിൽ നിന്ന് രക്ഷിക്കുമോ എന്ന ചോദ്യത്തിന് ഉണ്ണി മുകുന്ദൻ നൽകിയ മറുപടി ഏറെ ശ്രദ്ധ നേടിയിരുന്നു. ഇപ്പോഴിതാ 2014ൽ മോദി അധികാരത്തിൽ വന്നപ്പോൾ ഉണ്ണി മുകുന്ദൻ ഫേസ്ബുക്കിൽ പങ്ക് വെച്ച ആശംസ പോസ്റ്റ് കുത്തിപ്പൊക്കിയിരിക്കുകയാണ് മലയാളികൾ.

ഇന്ത്യയുടെ പുതിയ അധികാരിക്ക് സ്വാഗതം. ഇന്ത്യയിൽ ആഞ്ഞടിച്ച് സു’നമോ’..! ഏറെ പ്രതീക്ഷയോടെ ഇന്ത്യയുടെ യുവത്വം നിങ്ങൾക്ക് വോട്ട് ചെയ്തിരിക്കുകയാണ്. ദയവായി മാറ്റം കൊണ്ട് വരിക. ഒരു ചായക്കടക്കാരനിൽ നിന്നും ഇന്ത്യയുടെ പ്രധാനമന്ത്രി എന്ന പദത്തിലേക്ക്..! ഏറ്റവും പ്രചോദനമേകുന്ന ഈ കാഴ്ച്ച കാണുവാൻ സാധിച്ച ഞാനൊരു ഭാഗ്യവാനാണ്. ഇന്ത്യ താങ്കളെ സപ്പോർട്ട് ചെയ്യുന്നു ന മോ..! എന്നാണ് ഉണ്ണി മുകുന്ദൻ പോസ്റ്റിൽ കുറിച്ചിട്ടുള്ളത്. ഇതിന് ഇന്നത്തെ ഇന്ത്യയുടെ മാറ്റങ്ങൾ അനുസരിച്ചുള്ള മറുപടികൾ തന്നെയാണ് മലയാളികൾ നൽകിയിരിക്കുന്നതും. ചില കമന്റുകളിലൂടെ..

😂😂😂😂 Ok ഉണ്ണി ഏറ്റാ… ഇന്ത്യ മൊത്തത്തിൽ നല്ല change ഉണ്ട് 💓💓 ഹാപ്പി ആയില്ലേ🔥🔥🔥 “Bring out changes…” ഉം മൊത്തത്തിൽ ഔട്ട് ആക്കിട്ടുണ്ട്.

എഴീച്ച് പോടാ മലരേ.. ഇതുപോലെ ഫേസ്ബുക്കിൽ തള്ളി മറിച്ചവർ ഇപ്പോൾ കേരളം ഒഴിച്ച് ബാക്കി മുഴുവൻ സംസ്ഥാനങ്ങളിലും ശ്വാസം വലിക്കണമെങ്കിൽ രാജ്യത്തിന് പുറത്ത് നിന്ന് ആരെങ്കിലും കനിയും എന്ന പ്രതീക്ഷയിൽ ഓക്സിജന് വേണ്ടി കാത്ത് നിൽക്കുകയാ

/ I’m just too lucky to witness, one of the most inspiring Stories of all time !!!!! // ഞങ്ങളും.. ഇത്തിരി ഇൻസ്പിറേഷൻ അധികം ആയോ എന്നാണ് സംശയം 😑

ദാരിദ്ര്യത്തെ മതിലു കെട്ടി മറയ്ക്കാൻ 150 കോടി. മുഖം മിനുക്കാൻ 700 കോടി. പുതിയ പാർലമെന്റ് മന്ദിരത്തിന് 22,000 കോടി. ലോകം ചുറ്റാൻ 7000 കോടി. പശുക്കൾക്ക് ആംബുലൻസിന് 7000 കോടി. ആകാശ നൗക വാങ്ങാൻ 8000 കോടി. പട്ടേൽ പ്രതിമയ്ക്ക് 3000 കോടി. രാമക്ഷേത്രത്തിന് 2500 കോടി. കുംഭമേളയ്ക്ക് 4500 കോടി. എം.എൽ.എമാരെ വാങ്ങാൻ സഹസ്രകോടികൾ. അംബാനി – അദാനി മാരുടെ കടം എഴുതിത്തള്ളാൻ 2.5 ലക്ഷം കോടി.!!! എന്നിട്ട്…. സാധാരണക്കാരായ ഇന്ത്യക്കാർക്ക് പ്രാണവായുവിനായി തെണ്ടുന്നൂ…!!!

webadmin

Recent Posts

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

2 weeks ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

2 weeks ago

‘കമ്പോള നിലവാരവും വയലും വീടും കേട്ട് പവി ജീവിതം പാഴാക്കുമോ?’; ദിലീപ് നായകനായി എത്തുന്ന പവി കെയർ ടേക്കർ ട്രയിലർ എത്തി

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന പുതിയ ചിത്രം 'പവി കെയർ ടേക്കർ' ട്രയിലർ റിലീസ് ചെയ്തു. ഹാസ്യവും അതിനൊപ്പം…

2 weeks ago

രാമലീലയ്ക്കു ശേഷം ദിലീപിന് ഒപ്പം വീണ്ടും രാധിക ശരത് കുമാർ, ‘പവി കെയർ ടേക്കറി’ൽ റിട്ടയർഡ് എസ് ഐ ആയി താരമെത്തുന്നു

സൂപ്പർ ഹിറ്റ് ആയിരുന്ന രാമലീല എന്ന ചിത്രത്തിന് ശേഷം ദിലീപിന് ഒപ്പം വീണ്ടും നടി രാധിക ശരത് കുമാർ. വിനീത്…

2 weeks ago

പ്രേക്ഷകശ്രദ്ധ നേടി ‘വർഷങ്ങൾക്ക് ശേഷം’, തിയറ്ററുകളിൽ കൈയടി നേടി ‘നിതിൻ മോളി’

യുവനടൻമാരായ ധ്യാൻ ശ്രീനിവാസൻ, പ്രണവ് മോഹൻലാൽ, നിവിൻ പോളി എന്നിവരെ നായകരാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക്…

3 weeks ago

‘പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ’; ഒരു മില്യൺ കടന്ന് ദിലീപ് നായകനായി എത്തുന്ന പവി കെയർടേക്കറിലെ വിഡിയോ സോംഗ്

ജനപ്രിയ നായകൻ ദിലീപ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ്. ചിത്രത്തിലെ 'പിറകിലാരോ വിളിച്ചോ, മധുരനാരകം പൂത്തോ' എന്ന വിഡിയോ…

3 weeks ago