സൂപ്പർസ്റ്റാർ രജനികാന്തിന്റെ ഓരോ ചിത്രങ്ങളും റിലീസിന് മുൻപേ റെക്കോർഡുകൾ വാരിക്കൂട്ടിയാണ് എത്തുന്നത്. നാളെ തീയറ്ററുകളിൽ എത്തുന്ന കാലയും ആ പതിവ് തെറ്റിക്കുന്നില്ല. പ്രദർശനത്തിന് മുൻപേ 230 കോടിയുടെ പ്രീ-റിലീസ് ബിസിനസ്സാണ് ചിത്രം നടത്തിയിരിക്കുന്നത്. കബാലി ഒരുക്കിയ പാ രഞ്ജിത്ത് സംവിധാനം നിർവഹിക്കുന്ന കാല 50 കോടി കൂടി നേടിയാൽ ബ്ലോക്ക്ബസ്റ്ററാകും. കബാലി റിലീസിന് മുന്നേ 218 കോടി കരസ്ഥമാക്കിയിരുന്നു. തീയട്രിക്കൽ റൈറ്റ്സ് തമിഴ്നാട് [60 കോടി], ആന്ധ്രാപ്രദേശ്, നിസാം [33 കോടി], കേരളം [10 കോടി], റെസ്റ്റ് ഓഫ് ഇന്ത്യ [ 7 കോടി], ഓവർസീസ് [45 കോടി] എന്നിങ്ങനെയാണ് ചിത്രം നേടിയിരിക്കുന്നത്. കൂടാതെ 70 കോടി സംപ്രേക്ഷണാവകാശവും 5 കോടി മ്യൂസിക് റൈറ്റ്സും ചിത്രം കരസ്ഥമാക്കിയിട്ടുണ്ട്. കാവേരി നദീജല പ്രശ്നത്തെ തുടർന്ന് കർണാടകയിലെ ചിത്രത്തിന്റെ റിലീസ് അനിശ്ചതത്വത്തിലാണ്.