യുവതാരങ്ങളായ പൃഥ്വിരാജ് സുകുമാരൻ, ആസിഫ് അലി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ഷാജി കൈലാസ് ഒരുക്കുന്ന ചിത്രമാണ് കാപ്പ. ഗുണ്ടാപ്പകയുടെ കഥയാണ് ചിത്രം പറയുന്നത്. ചിത്രത്തിൽ കൊട്ട മധു എന്ന വേറിട്ട ഗെറ്റപ്പിലാണ് പൃഥ്വിരാജ് എത്തുന്നത്. ആക്ഷനും വയലൻസും ചിത്രത്തിൽ ആവോളമുണ്ടെന്ന സൂചനയും ട്രയിലർ നൽകുന്നു. ക്രിസ്മസ് റിലീസ് ആയാണ് ചിത്രം എത്തുന്നത്. സരിഗമയും തിയറ്റർ ഓഫ് ഡ്രീംസും ചേർന്നാണ് ചിത്രം തിയറ്ററുകളിൽ എത്തിക്കുന്നത്. ഡിസംബർ 22ന് ചിത്രം റിലീസ് ചെയ്യും.
ചിത്രത്തിൽ നായികയായി എത്തുന്നത് അപർണ ബാലമുരളിയാണ്. ആക്ഷൻ രംഗങ്ങളാൽ സമൃദ്ധമായിരിക്കും ചിത്രം എന്ന സൂചന നൽകുന്നതാണ് ചിത്രത്തിന്റെ ട്രയിലർ. ജിനു വി. ഏബ്രഹാം, ഡോള്‍വിന്‍ കുര്യാക്കോസ് ദിലീഷ് നായര്‍ എന്നിവരുടെ പങ്കാളിത്തത്തില്‍ ആരംഭിച്ച തിയ്യേറ്റര്‍ ഓഫ് ഡ്രീംസ് , സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ്, ഫെഫ്ക റൈറ്റേഴ്സ് യൂണിയന്റെ സഹകരണത്തിൽ നിർമിക്കുന്ന ചിത്രമാണ് കാപ്പ. എഴുത്തുകാരൻ ഇന്ദുഗോപന്റെ പ്രശസ്ത നോവലായ ശങ്കുമുഖിയെ അടിസ്ഥാനപ്പെടുത്തിയാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.
ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് ഇന്ദുഗോപനാണ്. തിരുവനന്തപുരത്തെ ലോക്കൽ ഗുണ്ടകളുടെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ പറയുന്നത്. ചിത്രത്തിലെ പൃഥ്വിരാജിന്റെ ലുക്കും കൊട്ട മധു എന്ന കഥാപാത്രവും നേരത്തെ തന്നെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പൃഥ്വിരാജ്, ആസിഫ് അലി എന്നിവരെ കൂടാതെ അന്ന ബെൻ, അപർണ ബാലമുരളി, ദിലീഷ് പോത്തൻ, ജഗദീഷ്, നന്ദു എന്നിവരും താരനിരയിൽ ഉണ്ട്. ബാനര്‍: തിയറ്റര്‍ ഓഫ് ഡ്രീംസ് & സരിഗമ ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് സംവിധാനം-ഷാജി കൈലാസ് നിര്‍മ്മാതാക്കള്‍- ഡോള്‍ബിന്‍ കുര്യാക്കോസ്,ജിനു വി എബ്രഹാം, ദിലീഷ് നായര്‍, തിരക്കഥ – ജി ആര് ഇന്ദുഗോപന്, ഛായാഗ്രഹണം- ജോമോന് ടി ജോണ്‍, എഡിറ്റര്‍-ഷമീര്‍ മുഹമ്മദ് , പ്രൊഡക്ഷന്‍ കണ്ട്രോളര്- സഞ്ചു ജെ, അസോസിയേറ്റ് ഡയറക്ടര്‍- മനു സുധാകരന്, കലാസംവിധാനം- ദിലീപ് നാഥ്, വസ്ത്രാലങ്കാരം- സമീറ സനീഷ്, മേക്കപ്പ്– സജി കാട്ടാക്കട, സ്റ്റില്‍സ്-ഹരി തിരുമല, പിആര്‍ഓ – ശബരി.