പ്രേക്ഷകർ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് മോഹൻലാലും സൂര്യയും ഒന്നിക്കുന്ന കാപ്പാന്. ഇപ്പോൾ പുറത്തു വന്നു കൊണ്ടിരിക്കുന്ന റിപ്പോർട്ടുകൾ പ്രകാരം ചിത്രം ഓഗസ്റ്റ് 15ന് തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഔദ്യോഗിക പ്രഖ്യാപനം ഇനിയും പുറത്തു വന്നിട്ടില്ല. ബാഹുബലി രണ്ടാം ഭാഗത്തിന് ശേഷം പ്രഭാസ് നായകനായി എത്തുന്ന സഹോ ആഗസ്റ്റ് 15 ന് റിലീസ് ചെയ്യുമെന്ന് റിപ്പോർട്ടുകൾ ഉള്ളതിനാൽ ഒരു കടുത്ത മത്സരം തന്നെ പ്രതീക്ഷിക്കാം. ഇന്ത്യന്‍ പ്രധാനമന്ത്രിയും അദ്ദേഹത്തിന്റെ അംഗരക്ഷകനും തമ്മിലുള്ള ബന്ധത്തിന്റെ കഥ പറയുന്ന ചിത്രമാകും കെ.വി ആനന്ദ് സംവിധാനം ചെയ്യുന്ന കാപ്പാനെന്നാണ് സൂചന. ചിത്രത്തില്‍ പ്രധാനമന്ത്രിയായാണ് മോഹന്‍ലാല്‍ എത്തുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍. യന്തിരന് 2, കത്തി തുടങ്ങിയ വമ്പന്‍ സിനിമകളുടെ നിര്‍മ്മാതാക്കളായ ലൈക പ്രൊഡക്ഷന്‍സ് ആണ് ചിത്രത്തിന്റെ നിര്‍മ്മാണം. ഹാരിസ് ജയരാജ് ആണ് ചിത്രത്തിന്റെ സംഗീത സംവിധാനം. ഗവേമിക് യു ആരിയാണ് ക്യാമറ, കലാസംവിധാനം കിരണ്‍.