ഒമർ ലുലു ഒരുക്കുന്ന ഏറ്റവും പുതിയ ചിത്രമായ ധമാക്കയിലെ ‘കാറ്റുമുണ്ടേട്യേ…!’ എന്ന പ്രണയ ഗാനം പുറത്തിറങ്ങി. ഗാനത്തോടൊപ്പം തന്നെ ജനുവരി 3ന് ചിത്രം തീയറ്ററുകളിൽ എത്തുമെന്ന് കൂടി അറിയിച്ചിട്ടുണ്ട്. ബി കെ ഹരിനാരായണന്റെ വരികൾക്ക് ഗോപി സുന്ദർ ഈണമിട്ടിരിക്കുന്ന കാറ്റുമുണ്ടേട്യേ…! ഗാനം ആലപിച്ചിരിക്കുന്നത് പ്രണവം ശശിയാണ്. നിരഞ്ജ് സുരേഷ് ഗാനത്തിന്റെ റാപ്പും പാടിയിരിക്കുന്നു.
ഹാപ്പി വെഡിങ്, ചങ്ക്സ്, ഒരു അഡാർ ലൗ എന്നീ സൂപ്പർഹിറ്റുകൾക്ക് ശേഷം ഒമർലുലു സംവിധാനം ചെയ്യുന്ന ചിത്രമാണ് ധമാക്ക. ഒളിമ്പ്യന്‍ അന്തോണി ആദം എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം ടോണി ഐസക് എന്ന കഥാപാത്രത്തെ മനോഹരമാക്കിയ അരുണാണ് ധമാക്കയില്‍ നായകന്. നിക്കി ഗൽറാണി ആണ് നായിക. ഹരീഷ് കണാരൻ, ധർമജൻ ബോൾഗാട്ടി, തരികിട സാബു, ശ്രീജിത്ത് രവി എന്നിവർക്കൊപ്പം മുകേഷും ഊർവശിയും സുപ്രധാനമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.