പരാമര്‍ശം വിവാദമായതോടെ ക്ഷമ ചോദിച്ച് കച്ച ബദാം സൃഷ്ടാവ് ഭൂപന്‍ ഭട്യാകര്‍. കച്ചാ ബദം വൈറല്‍ ആയതോടെ സെലിബ്രിറ്റിയാണെന്ന് സ്വയം വിചാരിച്ചെന്നും പ്രസ്താവന നടത്തിയതിന് എല്ലാവരോടും ക്ഷമ ചോദിക്കുന്നുവെന്നും ഭൂപന്‍ പറഞ്ഞു.
ബംഗാളിലെ വഴിയോരങ്ങളില്‍ ബദാം വില്പന നടത്തുന്ന ആളായിരുന്നു ഭൂപന്‍ ഭട്യാകര്‍. കച്ചവടത്തിനിടെ ആളുകളെ ആകര്‍ഷിക്കാന്‍ ഭൂപന്‍ പാടിയ പാട്ടാണ് വൈറല്‍ ആയത്. ഭൂപന്റെ പാട്ട് ഒരാള്‍ ഷൂട്ട് ചെയ്ത് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചതോടെ പാട്ടും ഭൂപനും വൈറലായി. നിരവധി പേരാണ് പാട്ടിന് ചുവടുവച്ച് രംഗത്തെത്തിയത്.
പാട്ട് വൈറലായതോടെ ഭൂപന്റെ ജീവിതം മെച്ചപ്പെട്ടു. മിക്ക ഇടങ്ങളിലും പാട്ട് അവതരിപ്പിക്കുന്നതിനായി ഭൂപന്‍ അവസരം ലഭിച്ചു. പിന്നാലെ വഴിയോര കച്ചവടം അവസാനിപ്പിക്കുകയാണെന്ന് പറഞ്ഞ് ഭൂപന്‍ രംഗത്തെത്തിയിരുന്നു. താന്‍ സെലിബ്രിറ്റി ആയതിനാല്‍ വഴിയോരക്കച്ചവടം നടത്തുന്നത് ശരിയല്ലെന്നായിരുന്നു ഇയാള്‍ പറഞ്ഞത്. ഇത് ചര്‍ച്ചയായതോടെ ഭൂപനെതിരെ വ്യാപക വിമര്‍ശനം ഉയര്‍ന്നിരുന്നു.