ഹിറ്റിൽ നിന്നും സുപ്പർ ഹിറ്റിലേക്കുള്ള യാത്ര തുടങ്ങി കഴിഞ്ഞു ലൂസിഫർ. മോഹൻലാൽ നായകനായി എത്തിയ ചിത്രത്തിന് ഇന്നലെ രാത്രിയിൽ നിരവധി സ്പെഷ്യൽ ഷോകളാണ് ഒരുക്കിയത്. അവയെല്ലാം തന്നെ ഫുൾ ആണ് എന്നത് മറ്റൊരു വസ്തുതയും.ചിത്രം ഇതിനോടകം വലിയ കളക്ഷൻ സ്വന്തമാക്കി കഴിഞ്ഞു.ചിത്രത്തിൽ ഏറെ ആവേശം സൃഷ്ടിച്ച ഗാനമാണ് കടവുളെ പോലെ എന്ന തമിഴ് ഗാനം.ലാലേട്ടന്റെ സംഘട്ടനം കൂടി ഗാനത്തിനൊപ്പം ചേർന്നപ്പോൾ ആരാധകർക്ക് അത് ഒരു വിരുന്നായി .ദീപക് ദേവ് ആണ് സംഗീതം.
ഗാനത്തിന്റെ ലിറിക്കൽ വീഡിയോ കാണാം