നീണ്ട ഇടവേളയ്ക്ക് ശേഷം ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രമാണ് കടുവ. പൃഥ്വിരാജ് നായകനായി എത്തിയ ചിത്രം മികച്ച പ്രതികരണവുമായി പ്രദര്‍ശനം തുടരുകയാണ്. ആക്ഷന്‍ രംഗങ്ങള്‍ കൊണ്ട് സമ്പന്നമായ ചിത്രത്തിലെ ഒരു ഫൈറ്റ് സീനാണ് ഇപ്പോള്‍ അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടിരിക്കുന്നത്.
ജയിലില്‍വച്ചുള്ള ആക്ഷന്‍ രംഗങ്ങളുടെ 3മിനിറ്റ് 57 സെക്കന്റ് ദൈര്‍ഘ്യമുള്ള വിഡിയോ ആണ് പുറത്തുവിട്ടിരിക്കുന്നത്. മാജിക്ക് ഫ്രെയിംസിന്റെ യൂട്യുബ് ചാനലിലൂടെ പുറത്തുവിട്ട വിഡിയോ ഇതിനോടകം വൈറലായിട്ടുണ്ട്. തീയറ്ററില്‍ ഏറെ ആവേശം കൊള്ളിച്ച ഫൈറ്റ് സീനായിരുന്നു ഇതെന്നാണ് വിഡിയോ കണ്ടവര്‍ കമന്റ് ചെയ്യുന്നത്.
മലയാളമുള്‍പ്പെടെ അഞ്ച് ഭാഷകളിലാണ് ചിത്രം റിലീസ് ചെയ്തത്. ദുബായ് ഉള്‍പ്പെടെയുള്ള വിദേശ രാജ്യങ്ങളിലും ഹൈദരബാദും, ചെന്നൈയും ഉള്‍പ്പെടെയുള്ള നഗരങ്ങളിലും പ്രൊമോഷന് ചെയ്തതും ചിത്രത്തിന് ഗുണം ചെയ്തു. പൃഥ്വിരാജ് പ്രൊഡക്ഷന്‍സും ലിസ്റ്റിന് സ്റ്റീഫന്റെ മാജിക് ഫ്രെയിംസും ചേര്‍ന്നാണ് കടുവ നിര്‍മിച്ചത്. ആദം ജോണ്‍ എന്ന ചിത്രത്തിന്റെ സംവിധായകനും ലണ്ടന്‍ ബ്രിഡ്ജ്, മാസ്റ്റേര്‍സ് എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് കടുവയുടെ രചന നിര്‍വഹിച്ചിരിക്കുന്നത്. സംയുക്ത മേനോന്, സായ് കുമാര്‍, സിദ്ദിഖ്, ജനാര്ദ്ദനന്, വിജയരാഘവന്, അജു വര്‍ഗീസ്, ഹരിശ്രീ അശോകന്, രാഹുല്‍ മാധവ്, കൊച്ചുപ്രേമന്, സീമ, പ്രിയങ്ക തുടങ്ങിയവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.