നടന് ദിലീപില്‍ നിന്നുണ്ടായ മോശം അനുഭവം പറഞ്ഞ് ഗാനരചയിതാവ് കൈതപ്രം ദാമോദരന്‍ നമ്പൂതിരി. ദിലീപ് ഇടപെട്ട് താന്‍ എഴുതിയ ഗാനം ഒഴിവാക്കിയെന്നാണ് കൈതപ്രം പറയുന്നത്. തിളക്കം എന്ന സിനിമയുടെ ഗാന രചനയുമായി ബന്ധപ്പെട്ടാണ് ഈ അനുഭവമുണ്ടായത്. തനിക്ക് പകരം മറ്റൊരു നമ്പൂതിരി എഴുതട്ടെ എന്ന് ദിലീപ് പറഞ്ഞു. ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തിലാണ് കൈതപ്രത്തിന്റെ വെളിപ്പെടുത്തല്‍.
ചിത്രത്തിലെ ഒരു ഗാനം രചിച്ച ശേഷം മറ്റൊരു ഗാന രചനയിലേക്ക് കടക്കുമ്പോഴാണ് ദിലീപ് അത് ഒഴിവാക്കാന്‍ പറയുന്നതെന്നും കൈതപ്രം പറഞ്ഞു. അത് വേറൊരു നമ്പൂതിരി എഴുതട്ടെ എന്ന് അയാള്‍ പറഞ്ഞു. തന്റെ എഴുത്ത് പോര എന്ന അഭിപ്രായമായിരുന്നു അയാള്‍ക്ക് എന്നും കൈതപ്രം പറഞ്ഞു.
ദിലീപിന്റെ ഗുരുത്വക്കേടാണത്. അത് മാറട്ടെ എന്ന് താന്‍ പ്രാര്‍ത്ഥിക്കുന്നു. ദിലീപിന്റെ തുടക്കസമയം മുതല്‍ നിരവധി സിനിമകള്‍ക്ക് താന്‍ ഗാനമെഴുതിയിട്ടുണ്ട്. എന്നാല്‍ അത് മറന്നാണ് തന്നെ അയാള്‍ മാറ്റിയത്. അതില്‍ തനിക്ക് കുഴപ്പമില്ല. ഒരു മനുഷ്യന്റെ ജീവിതാനുഭവങ്ങളാണ് അയാളുടെ എഴുത്ത്. അത് തള്ളി പറഞ്ഞാല്‍ വലിയ പാപമുണ്ടാകുമെന്നും കൈതപ്രം പറഞ്ഞു.