ദീപാവലി റിലീസായി തീയറ്ററുകളിൽ എത്തിയ കാർത്തി ചിത്രം കൈതി പ്രേക്ഷകരെ തെല്ലൊന്നുമല്ല വിസ്മയിപ്പിച്ചത്. ചിത്രത്തിന്റെ സംവിധായകൻ ലോകേഷ് കനകരാജ് തമിഴ് സൂപ്പർസ്റ്റാറുകളായ രജനികാന്തിനെയും കമലഹാസനെയും നായകരാക്കി ചിത്രം ഒരുക്കുവാൻ പോകുന്നുവെന്നാണ് തമിഴകത്ത് നിന്നും പുറത്തു വരുന്ന വാർത്തകൾ. ഡിസംബര്‍ രണ്ടാം തിയതിയാണ്, ലോകേഷും കമല്‍ ഹാസന്റെ നിര്‍മാണ കമ്ബനിയായ രാജ്കമല് ഫിലിംസും പുതിയ പദ്ധതിയില്‍ ഒപ്പുവച്ചത്. ഇതിനു ശേഷം, സംവിധായകന് രജനികാന്തിനെ സന്ദര്‍ശിക്കുകയും മണിക്കൂറുകള്‍ അവിടം ചിലവഴിക്കുകയുമുണ്ടായി. 35 വര്‍ഷങ്ങള്‍ക്ക് മുന്നേ, ഹിന്ദി ചിത്രമായ ഗിരഫ്ത്താറിലാണ് രജനിയും കമലും ഒന്നിച്ചഭിനയിച്ചത്, അമിതാഭ് ബച്ചനും ഈ ചിത്രത്തില്‍ ഉണ്ടായിരുന്നു.
ഇളയദളപതി വിജയും വിജയ് സേതുപതിയും ചേര്‍ന്നഭിനയിക്കുന്ന ദളപതി 64ന്റെ തിരക്കിലാണ് ലോകേഷ് കനകരാജ്. അടുത്തവര്‍ഷം പൊങ്കലിന് പുറത്ത് വരുന്ന ‘ദര്‍ബാര്‍’ ആണ് രജനിയുടേത്. ശങ്കര്‍ സംവിധാനം ചെയ്യുന്ന ഇന്ത്യന്‍ 2ന്റെ തിരക്കിലാണ് കമല്‍. ആയതിനാല്‍, പുതിയ ചിത്രത്തിന്റെ ബ്രെഹ്മാണ്ഡ അറിയിപ്പ് ഉടന്‍ പുറത്ത് വരുമെന്നാണ് അനൗദ്യോഗിക വിവരം.