നടി കാജര്‍ അഗര്‍വാളിനും ഗൗതം കിച്ലുവിനും ആണ്‍കുഞ്ഞ് പിറന്നു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നകായി നടിയോട് അടുത്ത വൃത്തങ്ങള്‍ അറിയിച്ചു.
2020 ഒക്ടോബര്‍ 30 നായിരുന്നു കാജല്‍ അഗര്‍വാളും ഗൗതം കിച്ലുവും തമ്മിലുള്ള വിവാഹം. കുട്ടിക്കാലം മുതല്‍ അടുത്ത സുഹൃത്തുക്കളായിരുന്നു ഇരുവരും. വിവാഹ ശേഷവും കാജല്‍ അഗര്‍വാള്‍ അഭിനയം തുടര്‍ന്നിരുന്നു. കൊരട്ടാല ശിവ സംവിധാനം ചെയ്യുന്ന ആചാര്യ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയിരുന്നു. ചിരഞ്ജീവിയാണ് ചിത്രത്തിലെ നായകന്. ദുല്‍ഖറിനൊപ്പമുള്ള ഹേയ് സിനാമികയാണ് കാജലിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം.
ഗര്‍ഭിണിയായ ശേഷമുള്ള വിശേഷങ്ങളും ചിത്രങ്ങളും കാജല്‍ പങ്കുവച്ചിരുന്നു. ഇത് ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ബോഡി ഷെയ്മിംഗിനെക്കുറിച്ച് കാജല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച കുറിപ്പ് വൈറലായിരുന്നു.