എത്ര ഭംഗിയുള്ള വെളിച്ചവും തെളിഞ്ഞു നിൽക്കാൻ ഇരുളെന്ന കറുപ്പ് വേണം പിന്നിൽ..! കറുപ്പിന്റെ അഴകിനെ കവികൾ പല രീതിയിലും പാടിയുണർത്തിയിട്ടുണ്ട്. ഇപ്പോഴിതാ കറുപ്പിൽ സുന്ദരിയായി പ്രേക്ഷകരുടെ പ്രിയ നായിക കാജൽ അഗർവാൾ എത്തിയപ്പോഴും പ്രേക്ഷകർ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചിരിക്കുന്നത്. തമിഴ്, തെലുങ്ക്, ഹിന്ദി എന്നിങ്ങനെ ഒട്ടുമിക്ക ഭാഷകളിലും തന്റെ സാനിധ്യം അറിയിച്ചിട്ടുള്ള നടിയാണ് കാജൽ അഗർവാൾ. മുപ്പത്തിനാല് വയസ്സിൽ എത്തി നിൽക്കുമ്പോഴും സൗന്ദര്യം ഒരിറ്റു പോലും നഷ്ടപ്പെട്ടിട്ടില്ലാത്ത താരത്തിന് ആരാധകർ ഏറെയാണ്. ബോളിവുഡിലും അരങ്ങേറ്റം കുറിച്ച കാജൽ അഗർവാൾ ഇപ്പോൾ തമിഴിലും തെലുങ്കിലും തന്റേതായ ഒരു സ്ഥാനം പടുത്തുയർത്തിയ നടിയാണ്. വിജയ്, അജിത്, സൂര്യ എന്നിങ്ങനെ തമിഴ് ഇൻഡസ്ട്രിയിലെ ഒട്ടു മിക്ക നായകന്മാർക്കൊപ്പവും കാജൽ അഭിനയിച്ചിട്ടുണ്ട്.