ബോളിവുഡിലെ ഏറെ പ്രശസ്തരായ താര ദമ്പതികളാണ് അജയ് ദേവ്ഗണും കജോളും. ബോളിവുഡിലെ മുന്‍നിര താരങ്ങളില്‍ ഒരാളാണ് അജയ് ദേവ്ഗണ്. റൊമാന്‍സ് വേഷങ്ങളിലൂടെ സിനിമയില്‍ എത്തിയ താരം പിന്നീട് ആക്ഷനും കോമഡിയും എല്ലാം തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചു. ബോളിവുഡില്‍ ഏറെ തിളങ്ങിയ നടിയാണ് കാജോള്‍. 1999 -ലാണ് ഇരുവരും വിവാഹിതരാകുന്നത്. സിനിമയില്‍ സജീവമായി നില്ക്കുന്ന സമയത്താണ് കാജോള്‍ വിവാഹിതയായത്. വിവാഹത്തിനു ശേഷം സിനിമയില്‍ നിന്നും ഒരു ബ്രേക്ക് എടുത്ത താരം അടുത്തിടെ ഷാരൂഖ് ഖാന് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിച്ച ദില്‍വാലെ എന്ന ചിത്രത്തിലൂടെ തിരിച്ചു വരികയും ചെയ്തു.
കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കൊപ്പവും എല്ലാ വർഷവും മുടങ്ങാതെ കജോൾ ദുർഗാപൂജയിൽ പങ്കെടുക്കാറുള്ളതാണ്. ഈ വർഷവും താരം മുടങ്ങാതെ ദുർഗാപൂജക്കെത്തി. മുംബൈയിലെ ദുർഗാപൂജ പന്തലിൽ കസിനും നടിയുമായ ശർബാനി മുഖർജിയും പൂജക്ക് പങ്കെടുത്തിരുന്നു. അങ്കിൾ ദേബ് മുഖർജിയും പങ്കെടുത്തിരുന്നു.
പിങ്ക് സാരിയുടുത്താണ് നടി ചടങ്ങിനെത്തിയത്. ചടങ്ങിനിടയിൽ നിന്നും പകർത്തിയ താരത്തിന്റെ ഫോട്ടോസ് നിമിഷനേരം കൊണ്ടാണ് വൈറലായി തീർന്നത്. നെറ്റ്ഫ്ലിക്സ് ചിത്രം ത്രിഭംഗയാണ് കജോളിന്റെ പുതിയ ചിത്രം. കൂടാതെ നടി രേവതി സംവിധാനം നിർവഹിക്കുന്ന ദി ലാസ്റ്റ് ഹുറ എന്ന ചിത്രത്തിലും നടി അഭിനയിക്കുന്നുണ്ട്.