ഷെബി ചൗഘട്ട് സംവിധാനം ചെയ്ത കാക്കിപ്പട എന്ന ചിത്രം മികച്ച പ്രതികരണം നേടി മുന്നേറുകയാണ്. നിരഞ്ജ് മണിയന്‍പിള്ള രാജു, സുജിത് ശങ്കര്‍, അപ്പാനി ശരത്ത് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഒരുപറ്റം പൊലീസ് ഉദ്യോഗസ്ഥരുടെ കഥയാണ് ചിത്രം പറഞ്ഞത്. ഇപ്പോഴിതാ ചിത്രം വന്‍ കളക്ഷന്‍ നേടിയെന്ന് പറയുകയാണ് ചിത്രത്തിന്റെ നിര്‍മാതാവ് ഷെജി വലിയകത്ത്.
നാല് ദിവസം കൊണ്ട് ഒരു കോടി രൂപ ഗ്രോസ്സിലേക്ക് കാക്കിപ്പട എത്തിയെന്നാണ് നിര്‍മാതാവ് പറയുന്നത്. ഇതൊരു അപ്രതീക്ഷിത വിജയമല്ലെന്നും പ്രമേയ പരമായ പ്രത്യേകത മൂലം സിനിമ വിജയിക്കും എന്ന് തങ്ങള്‍ക്ക് ഉറപ്പുണ്ടായിരുന്നുവെന്നും ഷെജി വലിയകത്ത് പറഞ്ഞു. എന്നാല്‍ പ്രതീക്ഷിച്ചതിനെക്കാള്‍ കൂടുതല്‍ വിജയമായി ചിത്രം മാറുന്നു എന്നത് സന്തോഷം നല്കുന്ന കാര്യമാണെന്നും ഷെജി വലിയകത്ത് പറഞ്ഞു.
നല്ല സിനിമകളെ എന്നും അംഗീകരിക്കുന്നവരാണ് നമ്മുടെ പ്രേക്ഷകര്‍. ഉടനെ തന്നെ കാക്കിപ്പട എല്ലാ സ്ഥലങ്ങളിലും എത്തിച്ചേരുന്നതാണ്. ഇതിന്റെ ജിസിസി റൈറ്റ്സ്സ് പോയേക്കുന്നത് ട്രൂത്ത് ഗ്ലോബല്‍ ഫിലിംസിനാണ്. ഭീഷ്മപര്വ്വത്തിന്റേയും റോഷാക്കിന്റേയുമൊക്കെ ഓവര്‍ സീസ്സ് ഡിസ്ട്രിബ്യൂഷന്‍ എടുത്ത അവര്‍ സിനിമ കണ്ട് ഇഷ്ടപ്പെട്ടിട്ട് തന്നെയാണ് ഇതും വിതരണത്തിനു എടൂത്തിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ് ഡബ്ബ്ഡ് വേര്‍ഷനും ഉടന്‍ ഇറങ്ങുന്നുണ്ട്.ഇനി ഉള്ള ദിവസങ്ങളിലും ഈ വിജയം കാണുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഷെജി വലിയകത്ത് കൂട്ടിച്ചേര്‍ത്തു.