വളരെയേറെ ചിത്രങ്ങൾ പിറന്ന കോടതി മുറിയിൽ നിന്നും ഒരു റിയലിസ്റ്റിക് സ്റ്റോറിയുമായി ആസിഫ് അലി എത്തുന്ന O.P.160/18 കക്ഷി അമ്മിണിപ്പിള്ളയുടെ മനോഹരമായ ടീസർ പുറത്തിറങ്ങി. ദിൻജിത് അയ്യത്താൻ സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ സനിലേഷ് ശിവനാണ്. സാറാ ഫിലിംസിന്റെ ബാനറിൽ റിജു രാജൻ നിർമിക്കുന്ന ചിത്രത്തിന്റെ കാമറ കൈകാര്യം ചെയ്യുന്നത് രാഹുൽ രമേശാണ്. ജേക്സ് ബിജോയ് പശ്ചാത്തല സംഗീതവും അരുൺ മുരളീധരൻ, സാമുവൽ അബി എന്നിവർ ഗാനങ്ങളും ഒരുക്കുന്നു. തലശ്ശേരിയിലെ ഒരു കോടതിമുറിയിൽ നടക്കുന്ന അസാധാരണമായ ഒരു കേസിന്റെ രസകരമായ അവതരണമാണ് ചിത്രം. ആസിഫ് അലിയെ കൂടാതെ വിജയരാഘവൻ, ബേസിൽ ജോസഫ്, അഹമ്മദ് സിദ്ധിഖ്, അശ്വതി മനോഹരൻ, സരയൂ തുടങ്ങിയവരും ചിത്രത്തിൽ അഭിനയിക്കുന്നു.