ജയ് ജിഥിന്‍ പ്രകാശ് സംവിധാനം ചെയ്യുന്ന ‘കണ്‍ഫഷന്‍സ് ഓഫ് എ കുക്കൂ’ എന്ന ചിത്രത്തിലൂടെ നടന്‍ കലാഭവന്‍ നവാസിന്‍റെയും നടി രഹ്നയുടെയും മകള്‍ അഭിനയരംഗത്തേയ്ക്ക് ചുവടുവയ്ക്കാൻ ഒരുങ്ങുന്നു. ചിത്രത്തിൽ നായിക വേഷത്തിൽ ആണ് നഹറിന്‍ നവാസ് എത്തുന്നത്. ആദ്യ ചിത്രത്തിൽ തന്നെ നായിക വേഷത്തിൽ എത്താൻ നഹറിന് ഭാഗ്യം ലഭിച്ചു.
ചിത്രത്തിന്റെ പ്രമേയം അനാഥാലയത്തിൽ താമസിക്കുന്ന കൗമാരപ്രായത്തിലുള്ള രണ്ട് പെണ്‍കുട്ടികളുടെ ജീവിതത്തെ ചുറ്റിപറ്റി നടക്കുന്ന സംഭവ വികാസങ്ങൾ ആണ്. നസീമ എന്ന കഥാപാത്രത്തെയാണ് നഹറിന്‍ നവാസ് ചിത്രത്തിൽ അവതരിപ്പിക്കുന്നത്. ശ്രദ്ധേയമായ കുറെ കഥാപാത്രങ്ങളെ മലയാളസിനിമയില്‍ അവതരിപ്പിച്ചിട്ടുള്ള അബൂബക്കര്‍ എന്ന നടന്‍റെ മകനാണ് നവാസ്. ഇപ്പോള്‍ അദ്ദേഹത്തിന്‍റെ കൊച്ചുമകളും പാരമ്പര്യത്തിലൂടെ അഭിനയരംഗത്തെത്തിയിരിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്. നഹറിന്‍റെ അമ്മ രഹ്നയും അഭിനയരംഗത്ത് ശ്രദ്ധിക്കപ്പെട്ട നടിയായിരുന്നു.
സിനിമയിലെ മറ്റൊരു നായിക നടി ദുർഗകൃഷ്ണയാണ്. ദിനേശ് നീലകണ്ഠൻ ആണ് ചിത്രത്തിന്റെ കഥ ഒരുക്കിയിരിക്കുന്നത്. ടിനു ആണ് എഡിറ്റിങ് നിർവ്വഹിച്ചിരിക്കുന്നത്. ഒടിടി പ്ലാറ്റ്ഫോം ആയ പ്രൈം റീൽസിലൂടെ ആകും ചിത്രം പ്രദർശനം നടത്തുക.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…