കോമഡിക്കും ആക്ഷനും പ്രദാനം നൽകിക്കൊണ്ട് പ്രിത്വിരാജിനെ നായകനാക്കി കലാഭവൻ ഷാജോൾ സംവിദാനം ചെയ്യുന്ന ചിത്രമാണ് ബ്രദേഴ്സ് ഡേ. ചിത്രത്തിൽ വേറിട്ട ഗെറ്റപ്പിലുള്ള പൃഥ്വിരാജിന്റെ ഫോട്ടോകളാണ് പുറത്തിറങ്ങുന്നത്. കോമഡി, ത്രില്ലര്‍, ഡ്രാമ, ആക്ഷന്‍ എല്ലാം ചേര്‍ന്നൊരു ഫാമിലി എന്റര്‍ടെയിനറാണ് ബ്രദേഴ്സ് ഡേ എന്നാണ് കലാഭവൻ ഷാജോൾ ഒരു അഭിമുഖത്തിനിടയിൽ ചിത്രത്തെ പറ്റി പറഞ്ഞത്. തന്റെ മിമിക്രി പശ്ചാതലം വെച്ച് കോമഡി മാത്രം പ്രതീക്ഷിച്ച് സിനിമ കാണാന്‍ വരരുതെന്നും ഷാജോണ്‍ പറയുന്നു.
കാറ്ററിംഗുകാരനായ റോണി എന്ന കഥാപാത്രത്തെയാണ് പൃഥ്വിരാജ് അവതരിപ്പിക്കുന്നത്. അവസാനഘട്ട ചിത്രീകരണം പൂര്‍ത്തിയാക്കി കൊണ്ടിരിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നതും കലാഭവന്‍ ഷാജോണാണ്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്ട്ടിന്, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്.