മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരകുടുംബം ആണ് നടൻ ജയറാമിന്റേത്. ജയറാമിന്റെയും പാർവ്വതിയുടെയും മക്കളായ കാളിദാസിന്റെയും മാളവികയുടേയുമെല്ലാം വിശേഷങ്ങൾ അറിയാൻ ഓരോ മലയാളി സിനിമ പ്രേമിക്കും പ്രത്യേക താൽപ്പര്യം തന്നെയാണ്. ഇപ്പോഴിതാ താൻ ജനിച്ചു വളർന്ന ചെന്നൈയിലെ തന്റെ വീട് പ്രേക്ഷകർക്ക് മുന്നിൽ കാളിദാസ് പരിചയപ്പെടുത്തുന്നതിന്റെ വീഡിയോ ആണ് ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുന്നത്.
വൽസരവാക്കത്തുള്ള ജയറാമിന്റെ വീടിന്റെ പേര് അശ്വതി എന്നാണ്. ആരാണ് അശ്വതി എന്ന് ആരാധകർക്ക് പറഞ്ഞു തരേണ്ട ആവിശ്യം ഇല്ല. നടൻ ജയറാമിന് കൃഷിയോട് വലിയ താൽപ്പര്യം ആണെന്ന് മലയാളികൾക്ക് അറിയാം. കൃഷിക് യോജിച്ച വിധത്തിൽ ആണ് താരം തന്റെ വീട് തയാറാക്കിയിരിക്കുന്നത്. ലോക്ക് ഡൌൺ സമയത്ത് താരം കുടുംബസമേതം അശ്വതിയിൽ ആയിരുന്നു താമസം. ആ വിശേഷങ്ങൾ എല്ലാം കാളിദാസ് വിഡിയോയിൽ കൂടി പ്രേക്ഷകരുമായി പങ്കുവെക്കുന്നുമുണ്ട്. അച്ഛനൊപ്പം വീട്ടിൽ കൃഷി ചെയ്യാൻ ലോക്ക് ഡൌൺ സമയത്ത് കഴിഞ്ഞെന്നും അത് മികച്ച ഒരു അനുഭവം ആയിരുന്നു തനിക്കെന്നും കാളിദാസ് പറയുന്നുണ്ട്. തന്റെ പ്രിയപ്പെട്ട വളർത്ത് നായയെയും വാഹനത്തെയും എല്ലാം താരം വിഡിയോയിൽ പരിചയപ്പെടുത്തുന്നുണ്ട്. അനുജത്തി മാളവികയ്ക്ക് പിറന്നാൾ സമ്മാനമായി ആണ് വളർത്തുനായയെ വാങ്ങിയതെന്നും എന്നാൽ അത് ഇപ്പോൾ വീട്ടിലെ എല്ലാവര്ക്കും പ്രിയങ്കരൻ ആണെന്നും കാളിദാസ് പങ്കുവെക്കുന്നു. കൂടാതെ മനോഹരമായ തയ്യാറാക്കിയിരിക്കുന്ന വീടിന്റെ ഇൻഡോർ ദൃശ്യങ്ങളും ഔട്ഡോർ ദൃശ്യങ്ങളുമെല്ലാം വിഡിയോയിൽ കൂടി താരം പ്രേക്ഷകരുമായി പങ്കുവെച്ചിരിക്കുകയാണ്. വീഡിയോ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടി കഴിഞ്ഞു.