ടോവിനോ തോമസ് പോലീസ് വേഷത്തിൽ എത്തുന്ന മാസ്സ് എന്റർടൈനറാണ് കൽക്കി.
നവാഗതനായ പ്രവീണ്‍ പ്രഭറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സുജിന്‍ സുജാതനും സംവിധായകന് പ്രവീണും ചേര്‍ന്നാണ് ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത്. ലിറ്റില്‍ ബിഗ് ഫിലിംസിന്റെ ബാനറില്‍ പ്രശോഭ് കൃഷ്ണയ്ക്കൊപ്പം സുവിന് കെ വര്‍ക്കിയും ചേര്‍നാണ് ചിത്രം നിർമ്മിക്കുന്നത്.
ചിത്രത്തിന്റെ പുതിയ ടീസർ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ടോവിനോയുടെ മാസ്സ് പരിവേഷം തന്നെയാണ് ടീസറിലെ പ്രധാന ആകർഷണം.ടീസർ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറലായി കഴിഞ്ഞു .ടോവിനോയുടെ മാസ് ലുക്കും പോലീസ് വേഷവും ആരാധകർക്ക് ആവേശം സൃഷ്ടിക്കുവാൻ പാകത്തിനുള്ളത് തന്നെയാണ് എന്ന് തന്നെയാണ് അണിയറയിൽ നിന്നുള്ള സംസാരം.കൽക്കി ഓഗസ്റ്റ് എട്ടിനാണ് തിയറ്ററുകളിൽ എത്തുന്നത്.