നടന്നതും നടന്നുകൊണ്ടിരിക്കുന്നതും ഇനി നടക്കാൻ പോകുന്നതുമായ കഥകൾ സിനിമയാകുന്ന മോളിവുഡിൽ ഒരു ‘കള്ളക്കഥ’യുടെ അവതരണവുമായെത്തുന്ന ചിത്രമാണ് ‘കിനാവള്ളി’. പ്രണയവും ഹൊററും കോമഡിയും സൗഹൃദവുമെല്ലാം ചർച്ചയാകുന്ന ചിത്രത്തിന്റെ സംവിധാനം ഓർഡിനറി, ശിക്കാരി ശംഭു തുടങ്ങിയ ചിത്രങ്ങൾ ഒരുക്കിയ സുഗീതാണ്. പുതുമുഖങ്ങൾ അണിനിരക്കുന്ന ചിത്രത്തിലെ ‘കള്ള കഥകാരാണേ’ എന്ന അടിപൊളി ഗാനം പുറത്തിറങ്ങി. അണിയറപ്രവർത്തകരെ അടക്കം പരിചയപ്പെടുത്തുന്ന ഗാനത്തിന്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ശാശ്വതാണ്. റംഷി, റഫീഖ് റഹ്മാൻ എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രം ഈ വെള്ളിയാഴ്ച തീയറ്ററുകളിൽ എത്തും.