നടി കല്യാണിയെ വധുവായിഅണിയിച്ചൊരുക്കി മഞ്ജുവാര്യര്‍. പ്രമുഖ ജ്വല്ലറി ആയ കല്യാണ്‍ ജ്വല്ലറിയുടെ പരസ്യത്തിലാണ് ഇരുവരും എത്തിയിരിക്കുന്നത്. കല്യാണിയുടെ അമ്മയായാണ് പരസ്യത്തില്‍ മഞ്ജു വാര്യര്‍ എത്തുന്നത്. വിവാഹ ദിനത്തില്‍ മകളെ അണിയിച്ചൊരുക്കുന്നത് വിവാഹ വേഷത്തില്‍ കണ്ട് സംതൃപ്തി ആകുന്നതും ആയ രംഗങ്ങളാണ് പരസ്യത്തില്‍ ചിത്രീകരിച്ചിരിക്കുന്നത്. പരസ്യത്തില്‍ അതീവ സുന്ദരിയായ ആണ് മഞ്ജു എത്തുന്നത്.
അതേസമയം മഞ്ജുവാര്യരുടെ സൗന്ദര്യത്തെ പ്രശംസിച്ചു കൊണ്ടാണ് ആരാധകര്‍ ചിത്രങ്ങളെല്ലാം ഏറ്റെടുത്തിരിക്കുന്നത്. കല്യാണിയുടെ അമ്മയാണെന്ന് ഒറ്റനോട്ടത്തില്‍ തോന്നുകയില്ല. ചേച്ചിയും അനിയത്തിയും നല്കുന്നതുപോലെ. ഇതാരാ കാവിലെ ഭഗവതി നേരിട്ട് ഇറങ്ങി വന്നതോ എന്നൊക്കെയാണ് ആരാധകരുടെ കമന്റുകള്‍. സോറി കല്യാണി കാണാന്‍ നല്ല സുന്ദരി ആയിട്ടുണ്ട് എങ്കിലും ഞങ്ങള്‍ക്ക് കൂടുതല്‍ ഇഷ്ടപ്പെട്ടത് മഞ്ജുവിനെ ആണ് എന്നാണ് ഒരു കമന്റ്.
മഞ്ജു ക്യൂട്ട് ആണ്, കൂടുതല്‍ ഇഷ്ടമായത് മഞ്ജുവിനെ ആണ്, ഓരോ ദിവസം കഴിയുംതോറും ചേച്ചി ചെറുപ്പമായി വരികയാണല്ലോ, ചേച്ചിയുടെ വീട്ടില്‍ ടൈം മെഷീന് വാങ്ങിച്ചിട്ടുണ്ട് എന്ന് തോന്നുന്നു, ഇതില്‍ ആരാ ക്യൂട്ട് സംശയം ഇല്ല ഒറ്റ പേര് മഞ്ജുവാര്യര്‍ തുടങ്ങിയ കമന്റുകള്‍ ആണ് ഈ ചിത്രത്തിന് അടിയില്‍ വന്നു നിറയുന്നത്. കല്യാണി പ്രിയദര്ശന് വളരെ സുന്ദരിയായാണ് പരസ്യത്തില്‍ കാണുന്നതെങ്കിലും അതിനെ പിന്തള്ളി കൊണ്ടാണ് ആരാധകരുടെ കമന്റുകള്‍. മഞ്ജു ചേച്ചി തന്നെയാണ് സുന്ദരി നോക്കി നില്ക്കാന് തോന്നുന്നു, ജനങ്ങളുടെ ബ്യൂട്ടി ക്വീന്‍ ആണ് മഞ്ജു ചേച്ചി എന്നൊക്കെയാണ് ആരാധകര്‍ പറയുന്നത്.
വീണ്ടും സിനിമയിലെത്തിയതിനു ശേഷം നിരവധി പരസ്യ ചിത്രങ്ങളിലും മഞ്ജുവാര്യര്‍ അഭിനയിച്ചിരുന്നു. അതീവ സുന്ദരിയായും വ്യത്യസ്തത നിറഞ്ഞ വേഷങ്ങളിലൂടെയും ആണ് മഞ്ജു വാര്യര്‍ പരസ്യ രംഗത്ത് നിറഞ്ഞു നില്‍ക്കുന്നത്. സിനിമയോടൊപ്പം തന്നെ പരസ്യങ്ങളിലും സജീവമാണ് മഞ്ജു. തെലുങ്ക് ചിത്രത്തിലൂടെയായിരുന്നു കല്യാണി പ്രിയദര്ശന് അഭിനയ രംഗത്തേക്ക് എത്തിയത്. മലയാളത്തിലും കല്യാണി പ്രിയദര്ശന് നായികയായി എത്തിയിരുന്നു. വരനെ ആവശ്യമുണ്ട് എന്ന മലയാള ചിത്രത്തിലും കല്യാണി നായികയായെത്തി.