നടനായ പ്രണവ് മോഹൻലാലിന്റെ ജന്മദിനമായിരുന്നു കഴിഞ്ഞദിവസം. വീട്ടുകാരും അടുത്ത സുഹൃത്തുക്കളും ചേർന്ന് വളരെ ആഘോഷമായ രീതിയിലാണ് ജന്മദിനം കൊണ്ടാടിയത്. സോഷ്യൽ മീഡിയയിലൂടെ ആരാധകരും സുഹൃത്തുക്കളും മറ്റ് താരങ്ങളുമെല്ലാം ജന്മദിനാശംസകൾ അറിയിച്ചിരുന്നു. ഈ വൈകിയ വേളയിൽ പ്രണവിന് ജന്മദിനാശംസകളും ആയി രംഗത്തെത്തുകയാണ് താരത്തിന്റെ കളിക്കൂട്ടുകാരിയും കുടുംബ സുഹൃത്തുമായ കല്യാണി പ്രിയദർശൻ. പ്രണവിന് ആശംസകൾ നേരുന്നില്ലെ എന്ന ആളുകളുടെ ചോദ്യത്തിനുള്ള മറുപടിയാണ് ഈ കുറിപ്പ് എന്നും കല്യാണി പറയുന്നു.
കല്യാണിയുടെ കുറിപ്പ്:
എനിക്കറിയാം നീ സോഷ്യൽ മീഡിയയിൽ അത്ര സജീവമല്ലെന്ന്, അതുകൊണ്ട് തന്നെ ഇത് കാണാനും സാധ്യതയില്ലെന്ന്. എന്തുകൊണ്ടാണ് പ്രണവിനെ വിഷ് ചെയ്യാത്തത് എന്നു നിരന്തരം ചോദിച്ചുകൊണ്ടിരിക്കുന്നവർ അറിയാനാണ് ഇത്. ഞാൻ നിനക്ക് ആശംസകൾ നേർന്നിട്ടുണ്ടെന്ന് അറിയാൻ. ജന്മദിനാശംസകൾ.
ഈ ചിത്രത്തിലുള്ളതിനേക്കാൾ ഏറെ നീ വലുതായി. പക്ഷേ നീ വളരെ കൂൾ ആണെന്ന് ഞങ്ങൾ കുട്ടികൾ കരുതിയിരുന്ന കാലത്തിലേക്ക് കൂട്ടിക്കൊണ്ട് പോകാമെന്ന് കരുതി. പക്ഷേ ദൗർഭാഗ്യവശാൽ ഇത്രയും വർഷം കൊണ്ട് നമ്മൾ ഏറെ അറിവുള്ളവരായി മാറി. നിന്നെ വീണ്ടും സെറ്റിൽ കാണാൻ കാത്തിരിക്കാൻ വയ്യ.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…