ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമല്ഹാസന് ചിത്രം വിക്രം തീയറ്ററുകളില്‍ എത്തിയത്. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു വിക്രം. റിലീസ് ചെയ്ത് രണ്ട് ദിവസം കൊണ്ട് ചിത്രം നൂറ് കോടി ക്ലബ്ബില്‍ ഇടം നേടിയെന്നുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ആഗോളതലത്തിലാണ് ചിത്രം ഈ നേട്ടം കൈവരിച്ചിരിക്കുന്നത്.
ഫിലിം ട്രാക്കര്‍ രമേഷ് ബാലയാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. ആദ്യ ദിനം ചിത്രം നേടിയത് 34 കോടി രൂപയാണ്. കേരളത്തില്‍ നിന്ന് മാത്രം ചിത്രം അഞ്ച് കോടിയിലേറെയാണ് നേടിയത്. കമല്‍ഹാസന്റേതായി നൂറ് കോടി ക്ലബ്ബിലെത്തുന്ന മൂന്നാമത്തെ ചിത്രമാണ് വിക്രം.
കമല്‍ഹാസനെ കൂടാതെ വിജയ് സേതുപതി, സൂര്യ, ഫഹദ് ഫാസില്‍, നരേന്, ചെമ്പന്‍ വിനോദ് തുടങ്ങി വന്‍ താരനിരയാണ് വിക്രമില്‍ അണിനിരക്കുന്നത്. ലോകേഷ് കനകരാജാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. സിനിമ കണ്ട നടന് രജനികാന്ത് കമല്‍ഹാസനെ വിളിച്ച് അഭിനന്ദിച്ചിരുന്നു.