Categories: Tamil

അവിടെ സംഭവിച്ചത് അതിഭീകരമായ അപകടം; അപകടത്തിൽ മനസ്സ് തുറന്ന് കമൽഹാസൻ

ലൈക്ക പ്രൊഡക്ഷൻസ് നിർമ്മിച്ച് ശങ്കർ സംവിധാനം ചെയ്ത് കമലഹാസൻ പ്രധാനവേഷത്തിലെത്തുന്ന ബ്രഹ്മാണ്ഡചിത്രം ഇന്ത്യൻ 2 വിന്റെ ലൊക്കേഷനിൽ അപകടമുണ്ടായി എന്ന വാർത്തകൾ പുറത്ത് എത്തിയിരുന്നു. സംഭവത്തിൽ ഉള്ള തന്റെ വിഷമം അറിയിച്ചിരിക്കുകയാണ് കമലഹാസൻ ഇപ്പോൾ. അപകടത്തില്‍ മരിച്ചവരുടെ കുടുംബങ്ങളുടെ വേദനയില്‍ പങ്കുചേരുന്നുവെന്നാണ് താരം പറയുന്നത്. തന്റെ വേദനയെക്കാൾ അവരുടെ കുടുംബത്തിന്റെ വേദന താങ്ങാവുന്നതിനും അപ്പുറമാണ് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തിരിക്കുകയാണ്.

ക്രെയിൻ ഉപയോഗിച്ച് നടത്തേണ്ട ഒരു സീനിന്‍റെ ചിത്രീകരണത്തിനായുള്ള തയ്യാറെടുപ്പിനിടെ ക്രെയിൻ മറിഞ്ഞാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്നു പേർ മരണമടഞ്ഞു എന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മരിച്ചതിൽ രണ്ട് വ്യക്തികൾ ശങ്കറിന്റെ സഹസംവിധായകർ ആണെന്നും റിപ്പോർട്ടുകൾ പറയുന്നു. അതു കൂടാതെ 10 പേർക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. 24 വർഷങ്ങൾക്കു മുൻപ് ശങ്കർ- കമലഹാസൻ കൂട്ടുകെട്ടിൽ പുറത്തുവന്ന ഇന്ത്യൻ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമായിട്ടാണ് ഇന്ത്യൻ2 ചിത്രീകരിക്കുന്നത്. പ്രീത് സിങ്, വിവേക്, ഡൽഹി ഗണേഷ്, സമുദ്രക്കനി, നെടുമുടി വേണു, ബോബി സിംഹ എന്നിവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago