ജനപ്രിയനായകൻ ദിലീപ് നായകനാകുന്ന കമ്മാരസംഭവം ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടും ദിലീപിന്റെ ലുക്ക് കൊണ്ടെല്ലാം പ്രേക്ഷകർക്ക് നൽകിയിരിക്കുന്ന പ്രതീക്ഷകളെ കൂടുതൽ ബലപ്പെടുത്തി ചിത്രത്തിന്റെ ടീസർ പുറത്തിറങ്ങി. ദിലീപിന്റെ മാസ്സ് എൻട്രിയുമായി എത്തിയിരിക്കുന്ന ടീസർ ആരാധകരുടെ ആവേഷങ്ങളെ വാനോളമുയർത്തിയിട്ടുണ്ട്. രതീഷ് അമ്പാട്ട് സംവിധാനം നിർവഹിക്കുന്ന ചിത്രത്തിന്റെ നിർമാണം ഗോകുലം ഗോപാലനും തിരക്കഥ മുരളി ഗോപിയുമാണ്. ദിലീപിനെ കൂടാതെ സിദ്ധാർഥ്, മുരളി ഗോപി,ബോബി സിംഹ, നമിത പ്രമോദ്, ശ്വേത മേനോൻ എന്നിവരും ചിത്രത്തിൽ അഭിനയിക്കുന്നു.