‘നിവിൻപോളീടെ കട്ടുണ്ടല്ലോ; സിനിമയിൽ അഭിനയിച്ചൂടേ’; പൊട്ടിച്ചിരികൾക്ക് തിരി കൊളുത്തി ‘കനകം കാമിനി കലഹം’ ട്രയിലർ

പൊട്ടിച്ചിരിയുടെ മാലപ്പടക്കവുമായി നിവിൻ പോളി നായകനായി എത്തുന്ന ചിത്രം ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ട്രയിലർ. ഒരു നീണ്ട ഇടവേളയ്ക്കു ശേഷം  മലയാള സിനിമയിലേക്ക് ഒരു കോമഡിച്ചിത്രം എത്തുന്നു എന്നതിന്റെ ശുഭസൂചനയുമായാണ് ‘കനകം കാമിനി കലഹം’ ചിത്രത്തിന്റെ ട്രയിലർ എത്തിയിരിക്കുന്നത്. രതീഷ് ബാലകൃഷ്ണ പൊതുവാള്‍ തിരക്കഥയെഴുതി സംവിധാനം നിർവഹിക്കുന്ന ചിത്രമാണ് ഇത്.

ചിത്രത്തിൽ നിവിന്‍ പോളി, ഗ്രേസ് ആന്റണി, വിനയ് ഫോര്‍ട്ട് എന്നിവര്‍ പ്രധാന വേഷങ്ങളിൽ എത്തുന്നു. നിവിന്‍ പോളിയുടെ തന്നെ ബാനറായ പോളി ജൂനിയര്‍ പിക്ചേഴ്സ് ആണ് ചിത്രത്തിന്റെ നിര്‍മാണം. ഡിസ്നി + ഹോട്ട്സ്റ്റാറിലൂടെ റിലീസിനൊരുങ്ങുന്ന ആദ്യ മലയാള സിനിമ കൂടിയാണ് കനകം കാമിനി കലഹം. നവംബർ 12ന് ആണ് ചിത്രം റിലീസ് ചെയ്യുന്നത്. കോമഡിക്ക് പ്രാധാന്യം നൽകിയുള്ള ചിത്രമാണ് ഇതെന്ന് ട്രയിലറിൽ തന്നെ വ്യക്തമാണ്. യുട്യൂബിൽ ലഭിച്ച കമന്റുകളിൽ ഏറെയും ഒരു ഇടവേളയ്ക്ക് ശേഷം കോമഡി സിനിമ എത്തുന്നതിന്റെ സന്തോഷം പങ്കുവെക്കുന്നത് ആയിരുന്നു. ‘ത്രില്ലർ സിനിമകൾക്കു ശേഷം ഒരു കോമഡി എന്റർടെയ്നർ കാണാൻ കട്ട വെയ്റ്റിങ്’, ‘കോമഡി പടങ്ങളുടെ ഒരു കുറവ് ഇതൊട് കൂടി മാറട്ടെ.’ എന്നൊക്കെയാണ് യുട്യൂബിൽ റിലീസ് ചെയ്ത ട്രയിലറിന് ലഭിച്ച കമന്റുകൾ.

സമീപകാലത്തൊന്നും മലയാളത്തില്‍ ആരും പരീക്ഷിച്ചിട്ടില്ലാത്ത അബ്സെര്‍ഡ് ഹ്യൂമറാണ് ചിത്രത്തില്‍ ഉപയോഗിച്ചിട്ടുള്ളതെന്നാണ് സൂചന. ആദ്യചിത്രമായ ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പനിലൂടെ മികച്ച നവാഗത സംവിധായകനുള്ള അവാര്‍ഡ് കരസ്ഥമാക്കിയ സംവിധായകന്‍ കൂടിയാണ് രതീഷ് ബാലകൃഷ്ണ പൊതുവാള്‍. ഈ കോവിഡ് കാലത്ത് എല്ലാം മറന്ന് ആസ്വദിക്കാനുള്ള സിനിമയായിരിക്കും കനകം കാമിനി കലഹം എന്നാണ് അണിയറപ്രവർത്തകർ നൽകുന്ന ഉറപ്പ്. വൈവിധ്യമായ നിരവധി സീനുകളും ഏറെ വിചിത്രമായ കഥാപാത്രങ്ങളും ധാരാളം നര്‍മമുഹൂര്‍ത്തങ്ങളും ചിത്രത്തിലുണ്ട്. സുധീഷ്, ജോയ് മാത്യു, ജാഫര്‍ ഇടുക്കി, ശിവദാസന്‍ കണ്ണൂര്‍, സുധീര്‍ പറവൂര്‍, രാജേഷ് മാധവന്‍, വിന്‍സി അലോഷ്യസ് തുടങ്ങിയവരും ചിത്രത്തിലുണ്ട്. വിനോദ് ഇല്ലംപള്ളിയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം. എഡിറ്റര്‍ – മനോജ് കണ്ണോത്ത്, സൗണ്ട് ഡിസൈന്‍ – ശ്രീജിത്ത് ശ്രീനിവാസന്‍, മ്യൂസിക് – യാക്‌സന്‍ ഗാരി പെരേര, നേഹ നായര്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ – പ്രവീണ്‍ ബി മേനോന്‍, കല – അനീസ് നാടോടി, മേക്കപ്പ് – ഷാബു പുല്‍പ്പള്ളി, കോസ്റ്റ്യൂംസ് – മെല്‍വി.ജെ, പരസ്യകല – ഓള്‍ഡ് മോങ്ക്‌സ്.

Webdesk

Recent Posts

പുതുവര്‍ഷത്തിലെ ആദ്യ ഹിറ്റിനൊരുങ്ങി മമ്മൂട്ടി കമ്പനി; ‘ഡൊമിനിക് ആന്‍ഡ് ദ ലേഡീസ് പഴ്സ്’ റിലീസ് തീയതി പുറത്തു വിട്ടു

തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…

1 month ago

‘ഇച്ചിരി റൊമാന്റിക് ആയിക്കൂടെ രാജുവേട്ടാ’ എന്ന് ആരാധകന്റെ ചോദ്യം; മറുപടി നല്‍കി സുപ്രിയ

മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…

1 month ago

കേരള ഫിലിം ക്രിട്ടിക്സ് അവാർഡ്; മികച്ച ജനപ്രിയ ചിത്രമായി വീക്കെൻഡ് ബ്ലോക്ക് ബസ്റ്റേഴ്സിന്റെ ആർ ഡി എക്സ്

2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…

9 months ago

സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ ആരാധകരെ കാണാൻ എത്തുന്നു, ടോവിനോ തോമസ് നായകനായി എത്തുന്ന ‘നടികർ’ നാളെ തിയറ്ററുകളിലേക്ക്

മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…

9 months ago

‘പടം രണ്ടു വട്ടം കണ്ടു, ഏറെ മനോഹരം’; ഏട്ടന്റെ പടത്തിന് കൈ അടിച്ച് അനിയത്തി വിസ്മയ മോഹൻലാൽ

പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…

10 months ago

വർഷങ്ങൾക്കു ശേഷം ശോഭനയും മോഹൻലാലും ഒരുമിക്കുന്നു, സംവിധാനം തരുൺ മൂർത്തി, ഇരുവരും ഒന്നിച്ചെത്തുന്ന 56-ാമത് ചിത്രം

സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…

10 months ago