നവാഗതനായ ഫാറൂഖ് അഹമ്മദലി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ‘പൂവള്ളിയും കുഞ്ഞാടും’. ചിത്രത്തിലെ ‘കണ്ടിട്ടും കണ്ടിട്ടും’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ വീഡിയോ പുറത്തിറങ്ങി. ഫാറൂഖ് അഹമ്മദലി എഴുതിയ വരികൾക്ക് സംഗീതം നൽകിയിരിക്കുന്നത് റഷീദ് മൂവാറ്റുപുഴയാണ്. ഗാനം ആലപിച്ചിരിക്കുന്നത് വിധു പ്രതാപ് ആണ്. പുതുമുഖങ്ങളായ ബേസിൽ ജോർജ് ,ആര്യ മണികണ്ഠൻ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങൾ.