മോഹൻലാൽ നായകനായി എത്തിയ ഇട്ടിമാണി മെയ്ഡ് ഇൻ ചൈന നിറഞ്ഞ സദസ്സിൽ പ്രദർശനം തുടരുകയാണ്.ആദ്യ ഷോ മുതൽ തിയറ്ററുകളിൽ ഗംഭീര റിപ്പോർട്ടുകളാണ് ചിത്രത്തിന് ലഭിക്കുന്നത്.ഏറെകാലത്തിന് ശേഷം മോഹൻലാൽ കോമഡി പരിവേഷമുള്ള കഥാപാത്രമായി എത്തുമ്പോൾ കുടുംബ പ്രേക്ഷകർക്ക് ആഘോഷിക്കാനുള്ള വകയെല്ലാം ചിത്രത്തിൽ സംവിധായകർ ഒരുക്കിയിട്ടുണ്ട്.ചിത്രത്തിലെ കണ്ടോ കണ്ടോ എന്ന ഗാനത്തിന്റെ വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.ലാലേട്ടനും വൈക്കം വിജയലക്ഷ്മിയും ചേർന്ന് ആണ് ഗാനം ആലപിച്ചിരിക്കുന്നത് എന്ന പ്രത്യേകതയുമുണ്ട് ഗാനത്തിന്.4 മ്യൂസിക്സ് ആണ് സംഗീതം.