നടി കങ്കണ റണൗട്ടിന്റെ ചെരുപ്പ് കളക്ഷൻ കണ്ടു അത്ഭുതപ്പെടുകയാണ് ആരാധകർ. തന്റെ ചെരുപ്പ് കളക്ഷന്റെ ചിത്രം കങ്കണ തന്നെയാണ് ആരാധകരുമായി പങ്കുവെച്ചത്. ഇതിൽ തന്നെ കങ്കണയുടെ വസ്ത്രങ്ങളും ബാഗുകളും ഉണ്ടെങ്കിലും ആരാധകർ ശ്രദ്ധിച്ചത് ചെരുപ്പുകളിൽ ആണ്. പുതുവർഷം പ്രമാണിച്ച് വീട് വൃത്തിയാക്കുന്നതിന് ഭാഗമായയാണ് തന്റെ ചെരുപ്പുകൾ എല്ലാം കങ്കണ തുടച്ചത്. ഇതിന്റെ ചിത്രം ആണ് താരം ആരാധകരുമായി പങ്കുവെച്ചതും.
വീട്ടിലെത്തിയതു മുതൽ വൃത്തിയാക്കുന്ന ജോലിയിലായിരുന്നുവെന്ന് കങ്കണ ചിത്രത്തിനൊപ്പം കുറിച്ചു. വൃത്തിയാക്കലെല്ലാം പൂർത്തിയാക്കി 2021 ലേക്ക് ഒരു രാഞ്ജിയായി പ്രവേശിക്കുമെന്നും കങ്കണ പറയുന്നു. പല രാജ്യത്ത് നിന്നും പലപ്പോഴായി വാങ്ങിയ ചെരിപ്പുകളാണ് കങ്കണയുടെ കലക്ഷനിലുള്ളത്. നിരവധി രസകരമായ കമന്റുകളാണ് ആരാധകർ ചിത്രത്തിനു നൽകിയത്. ചെരിപ്പ് കടയിൽ കയറിയതു പോലെ എന്ന് ചിലർ വിസ്മയം കൊള്ളുമ്പോൾ, ഇതിനെല്ലാം കൂടി എത്ര രൂപ ആയിട്ടുണ്ടാകും എന്ന സംശയത്തിലാണ് ചിലർ. ഇവരെ പോലെയുള്ള ബോളിവുഡ് താരങ്ങൾക്ക് ഇത്രയെങ്കിലും ആക്സസറികൾ ഇല്ലങ്കിൽ ആണ് നമ്മൾ അത്ഭുത പെടുകയെന്നാണ് മറ്റുചിലർ പറയുന്നത്. എന്തായാലും താരത്തിന്റെ ചിത്രത്തിന് നിരവധി കമെന്റുകൾ ആണ് ലഭിക്കുന്നത്.