ടിക് ടോക്കിന് വിലക്ക് ഏർപ്പെടുത്തിയതുപോലെ ട്വിറ്ററിനും വിലക്ക് ഏർപ്പെടുത്തണമെന്ന് കങ്കണ, ട്വിറ്ററും ചൈനയുടെ കളിപ്പാട്ടം ആണ്, യാതൊരു നിയമഭേദവും നോക്കാതെ ഇവർ ഭീഷണിപ്പെടുത്തുമെന്നും താരം പറയുന്നു. തന്റെ അക്കൗണ്ട് പൂട്ടിക്കുമെന്ന് നിരന്തരം ട്വിറ്റർ തന്നെ ഭീഷണിപ്പെടുത്തുന്നു, എന്നെങ്കിലും ഇവിടെ നിന്നും പോകുകയാണെങ്കിൽ ട്വിറ്ററിനെയും കൊണ്ടേ പോകൂ എന്ന് താരം ട്വീറ്റ് ചെയ്തു.
കർഷക സമരവുമായി ബന്ധപ്പെട്ടു കങ്കണ ചില പോസ്റ്റുകൾ ട്വീറ്റ് ചെയ്തിരുന്നു, ഇത് ട്വിറ്റർ നീക്കം ചെയ്യുക ആയിരുന്നു, ഇതിൽ അമർഷം കൊണ്ടാണ് താരം രംഗത്ത് എത്തിയിരിക്കുന്നത്, വിദ്വേഷ പ്രചാരണവുമായി ബന്ധപ്പെട്ട ട്വിറ്ററിന്റെ മാനദണ്ഡങ്ങൾ തെറ്റിച്ചു എന്ന് പറഞ്ഞാണ് ട്വിറ്റർ റിപ്പോർട്ട് ചെയ്തത്. കർഷക സമരത്തെ അനുകൂലിച്ച് പോപ്പ് താരം റിയാനയും മറ്റും രംഗത്ത് വന്നതിനു പിന്നാലെയാണ് കങ്കണയുടെ പോസ്റ്റ് നീക്കം ചെയ്തത്.
https://twitter.com/KanganaTeam/status/1357389163042115592?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1357389163042115592%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.manoramaonline.com%2Fmovies%2Fmovie-news%2F2021%2F02%2F05%2Fkangana-ranaut-versus-twitter.html
ക്രിക്കറ്റ് താരം രോഹിത് ശർമ്മ, നടി തപ്സി പന്നു ഇവർക്കെതിരെയുള്ള പോസ്റ്റാണ് നീക്കം ചെയ്തത്. രോഹിത് ശർമയെ അധിക്ഷേപിച്ചാണ് കങ്കണ പോസ്റ്റ്ഇട്ടത് , കർഷകരെ തീവ്രവാദികൾ എന്ന് അഭിസംബോധന ചെയ്തും അവർ ഇന്ത്യയെ വിഭജിക്കാൻ നോക്കുക ആണെന്നും കങ്കണ പറഞ്ഞു, അവർ കർഷക സമരത്തിന് സപ്പോർട്ട് ചെയ്ത റിയാനയെ വിഡ്ഢി എന്ന് അഭിസംബോധന ചെയ്തു പോസ്റ്റ് ഇട്ടിരുന്നു.