ബോളിവുഡ് നടി കങ്കണ റണൗട്ടിന്റെ പേർസണൽ ബോഡിഗാർഡ് കുമാർ ഹെഗ്‌ഡെക്കെതിരെ ബലാത്സംഗത്തിനും പ്രകൃതിവിരുദ്ധ പീഡനത്തിനും പരാതി. വിവാഹവാഗ്ദാനം നൽകി തന്നെ പീഡിപ്പിച്ചെന്ന് മുംബൈയിലുള്ള ഒരു മേക്കപ്പ് ആർട്ടിസ്റ്റാണ് പരാതി നൽകിയിരിക്കുന്നത്. ഇരയുടെ മെഡിക്കൽ പരിശോധനക്ക് ശേഷം മുംബൈ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
പരാതിക്കാരിയെ കുമാർ 2013ലാണ് പരിചയപ്പെടുന്നത്. കഴിഞ്ഞ വർഷം ജൂണിൽ കുമാർ പരാതിക്കാരിയെ പ്രൊപ്പോസ് ചെയ്തു. വിവാഹവാഗ്ദാനം അംഗീകരിച്ച ഇരയെ കുമാർ ഇടക്കിടക്ക് അവരുടെ ഫ്ലാറ്റിൽ പോയിക്കാണുകയും നിർബന്ധിതമായി ശാരീരിക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തുവെന്നാണ് പരാതിയിൽ പറയുന്നത്. കൂടാതെ ഏപ്രിൽ 27ന് 50000 രൂപ ഇരയുടെ പക്കൽ നിന്നും തട്ടിയെടുത്തു എന്നും പരാതിയിൽ പറയുന്നു. അതോടൊപ്പം തന്നെ കുമാറിന്റെ അമ്മ അവരുടെ മകനെ വിവാഹം കഴിക്കാൻ നിർബന്ധിക്കരുത് എന്ന് ഭീഷണിപ്പെടുത്തി എന്നും പരാതിയുണ്ട്. IPC 376, 377, 420 എന്നീ വകുപ്പുകളിലാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
കങ്കണയുടെ ഹെയർ സ്റ്റൈലിസ്റ്റ് ആയിരുന്ന ബ്രണ്ടൻ അലിസ്റ്റർ ഡെ ഗീയെ പ്രായപൂർത്തിയാകാത്ത പയ്യനെ പീഡിപ്പിച്ച കേസിൽ പോക്‌സോ ചുമത്തി ഈ അടുത്ത് അറസ്റ്റ് ചെയ്‌തിരുന്നു. കുമാർ തന്റെ കുടുംബത്തിൽ ഒരാളെപ്പോലെയാണ് എന്ന് നേരത്തെ വെളിപ്പെടുത്തിയിരുന്ന കങ്കണ കുമാറിനെതിരെ ഉള്ള കേസിൽ ഇതുവരെ ഒന്നും അഭിപ്രായപ്പെട്ടിട്ടില്ല. കുമാറിന്റെ ബർത്ത്ഡേക്ക് കങ്കണ നടത്തിയ പാർട്ടിയും വാർത്തകളിൽ ഇടം പിടിച്ചിരുന്നു.
തിരഞ്ഞെടുക്കുന്ന കഥാപാത്രങ്ങളുടെ വൈവിധ്യം കൊണ്ട് മമ്മൂട്ടി എന്നും വിസ്‌യമിപ്പിക്കാറുണ്ട്. അതുകൊണ്ടു തന്നെ മമ്മൂട്ടി നായകനായെത്തുന്ന ഓരോ പുതിയ സിനിമയും പ്രേക്ഷകര്‍ക്ക്…
മലയാളികളുടെ ഇഷ്ടതാര ദമ്പതികളാണ് നടന്‍ പൃഥ്വിരാജും, ഭാര്യ സുപ്രിയമേനോനും. തിരക്കുകളില്‍ നിന്നൊഴിഞ്ഞ് അവധി ആഘോഷത്തിലാണ് ഇരുവരും. ഒരുമിച്ചുള്ള കാര്‍ യാത്രയ്ക്കിടെ…
2023ലെ മികച്ച ചിത്രങ്ങൾക്കും ചലച്ചിത്ര പ്രവർത്തകർക്കുമുള്ള നാൽപത്തിയേഴാമത് ഫിലിം ക്രിട്ടിക്സ് പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. മികച്ച ജനപ്രിയ ചിത്രമായി ആർ ഡി…
മലയാളികളുടെ പ്രിയതാരം ടോവിനോ തോമസ് നായകനായി എത്തുന്ന 'നടികർ' നാളെ തിയറ്ററുകളിലേക്ക്. സൂപ്പർ സ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ്…
പ്രണവ് മോഹൻലാൽ, ധ്യാൻ ശ്രീനിവാസൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി വിനീത് ശ്രീനിവാസൻ സംവിധാനം ചെയ്ത ചിത്രമാണ് വർഷങ്ങൾക്ക് ശേഷം.മികച്ച അഭിപ്രായമാണ്…
സംവിധായകൻ തരുൺ മൂർത്തി ഒരുക്കുന്ന അടുത്ത ചിത്രത്തിൽ നായകരായി എത്തുന്നത് മോഹൻലാലും ശോഭനയും. നടി ശോഭന തന്നെയാണ് തന്റെ സോഷ്യൽ…