ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കുന്ന എമര്‍ജന്‍സി എന്ന ചിത്രത്തിന്റെ ടീസര്‍ പുറത്തിറങ്ങി. കങ്കണയാണ് ഇന്ദിരാ ഗാന്ധിയായി എത്തുന്നത്. ചിത്രത്തിന്റെ സംവിധാനം നിര്‍വഹിച്ചിരിക്കുന്നതും കങ്കണയാണ്. ചിത്രത്തിന്റേതായി പുറത്തിറങ്ങിയ ടീസറിന് മികച്ച പ്രതികരണമാണ് ലഭിച്ചിരിക്കുന്നത്. ഇന്ദിരാ ഗാന്ധിയുടെ മേക്കോവറില്‍ കിടിലന്‍ പ്രകടനമാണ് കങ്കണ കാഴ്ചവച്ചിരിക്കുന്നത്.
റിതേഷാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്. ജി. വി പ്രകാശാണ് സംഗീത സംവിധായകന്. മണികര്‍ണിക ഫിലിംസിന്റെ ബാനറില്‍ കങ്കണയും രേണു പിറ്റിയും ചേര്‍ന്നാണ് നിര്‍മ്മാണം. ഫസ്റ്റ് ലുക്ക് പുറത്തുവിടുന്നതിനു മുന്നോടിയായി മണികര്‍ണിക ഫിലിംസിന്റെ പേരില്‍ പുതിയ യുട്യൂബ് ചാനലും ആരംഭിച്ചിരുന്നു. ഇതിലൂടെയാണ് ഫസ്റ്റ് ലുക്ക് എത്തിയിരിക്കുന്നത്.
കങ്കണയുടെ രണ്ടാമത് സംവിധാന സംരംഭമാണ് ഇത്. കങ്കണ തന്നെ ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിച്ച് 2019ല്‍ പുറത്തെത്തിയ മണികര്‍ണിക: ദ് ക്വീന്‍ ഓഫ് ഝാന്‍സിയായിരുന്നു സംവിധാനം ചെയ്ത ആദ്യ ചിത്രം. എന്നാല്‍ ഇത് കൃഷ് ജഗര്‍ലമുഡിക്കൊപ്പമാണ് കങ്കണ സംവിധാനം ചെയ്തത്.