റിപ്പബ്ലിക് ദിനത്തിലാണ് ഡിസ്നി പ്ലസ് ഹോട്ട് സ്റ്റാറിൽ പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം ബ്രോ ഡാഡി സ്ട്രീമിംഗ് ആരംഭിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രം കൂടിയായിരുന്നു ബ്രോ ഡാഡി. ചിത്രത്തിന് മികച്ച അഭിപ്രായമാണ് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ. മോഹൻലാലിന്റെ നായികയായി മീന എത്തിയപ്പോൾ ലാലു അലക്സിന്റെ ഭാര്യ ആയി സിനിമയിൽ എത്തിയത് കനിഹ ആയിരുന്നു. എന്നാൽ, ഒരു കാലത്ത് കനിഹയുടെ അച്ഛൻ വേഷത്തിൽ ലാലു അലക്സ് എത്തിയിട്ടുണ്ട് എന്നാതാണ് വേറൊരു കാര്യം.
കോബ്ര എന്ന ചിത്രത്തിലാണ് ലാലു അലക്സിന്റെ മകളായി കനിഹ വേഷമിട്ടത്. എന്നാൽ, വർഷങ്ങൾക്കിപ്പുറം ബ്രോ ഡാഡിയിൽ എത്തുമ്പോൾ ലാലു അലക്സിന്റെ കഥാപാത്രമായ കുര്യന്റെ ഭാര്യയായി തകർത്ത് അഭിനയിച്ചിരിക്കുകയാണ് കനിഹ. ലാലു അലക്സിന് ഇപ്പോൾ 68 ആണ് വയസ്. എന്നാൽ, കനിഹയ്ക്ക് നാൽപതാണ് പ്രായം.
ശ്രീജിത്ത് എന്‍, ബിബിന്‍ മാളിയേക്കല്‍ എന്നിവരാണ് ചിത്രത്തിന്റെ രചന. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രൊജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിച്ചിരിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം അഭിനന്ദന് രാമാനുജമാണ്. സംഗീതം – ദീപക് ദേവ്. എഡിറ്റിംഗ് – അഖിലേഷ് മോഹന്‍. കലാസംവിധാനം – മോഹന്‍ദാസ്. ഓഡിയോഗ്രഫി – രാജാകൃഷ്ണന് എം ആര്, ചീഫ് അസോസിയേറ്റ് – ഡയറക്ടര്‍ വാവ, പ്രൊഡക്ഷന്‍ കണ്ട്രോളര് – സിദ്ധു പനയ്ക്കല്‍, വസ്ത്രാലങ്കാരം – സുജിത്ത് സുധാകരന്, മേക്കപ്പ് – ശ്രീജിത്ത് ഗുരുവായൂര്‍, സ്റ്റില്‍സ് – സിനറ്റ് സേവ്യര്‍, ഫസ്റ്റ് ലുക്ക് ഡിസൈന്‍ – ഓള്ഡ്മങ്ക്സ്, പബ്ലിസിറ്റി ഡിസൈന്‍സ് – ആനന്ദ് രാജേന്ദ്രന്.