മലയാളികളുടെ ഇഷ്ടനായികമാരില്‍ ഒരാളാണ് കനിഹ. ധാരാളം ഹിറ്റ് ചിത്രങ്ങളില്‍ കനിഹ നായികയായിട്ടുണ്ട്. മമ്മൂട്ടിയുടേയും മോഹന്‍ലാലിന്റേയുമെല്ലാം നായികയായും വേഷമിട്ടിട്ടുണ്ട്. സോഷ്യല്‍ മീഡിയയിലും സജീവമാണ് കനിഹ. സോഷ്യൽ മീഡിയയിൽ സജീവമായ താരത്തിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധ നേടാറുണ്ട്. വിവാഹശേഷവും താരം സോഷ്യൽ മീഡിയയിൽ വളരെ സജീവമാണ്, സിനിമ ജീവിതത്തിനും കുടുംബ ജീവിതത്തിനും ഒരുപോലെ പ്രാധാന്യം നൽകുന്ന താരമാണ് കനിഹ.
ഇപ്പോൾ മുന്തിരിത്തോപ്പിൽ നിന്നുമുള്ള തന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരിക്കുകയാണ് താരം. ജീവിതം എന്ന് പറയുന്നത് വീഞ്ഞ് പോലെയാണ് എന്ന് താരം പറയുന്നു. ബാംഗ്ലൂർ ഉള്ള ചുൻചുൻകുപ്പേ ഗ്രാമത്തിൽ ഉള്ള ബിഗ്ബന്യൻ വൈൻ യാർഡിൽ നിന്നുമുള്ള ചിത്രമാണ് താരം പങ്കുവെച്ചിരിക്കുന്നത്.
ഭാഗ്യദേവതയിലൂടെയാണ് കനിഹ മലയാളികളുടെ പ്രിയങ്കരിയായി മാറുന്നത്. പിന്നീട് പഴശ്ശിരാജ, സ്പിരിറ്റ്, ബാവൂട്ടിയുടെ നാമത്തില്‍ തുടങ്ങി നിരവധി സിനിമകളില്‍ അഭിനയിച്ചു. കോബ്രയാണ് കനിഹയുടെ പുറത്തിറങ്ങാനുള്ള ചിത്രം.