ഫൈവ് സ്റ്റാർ എന്ന തമിഴ് ചിത്രത്തിലൂടെ 2002ൽ അഭിനയരംഗത്ത് അരങ്ങേറ്റം കുറിച്ച കനിഹ എന്ന ദിവ്യ വെങ്കട്ടസുബ്രഹ്മണ്യം മലയാളം, തെലുങ്ക് കന്നഡ ഭാഷകളിലായി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു കഴിഞ്ഞു. മെക്കാനിക്കൽ എഞ്ചിനീറിങ്ങിൽ ബിരുദധാരിയായ കനിഹ മികച്ചൊരു പോപ് സിങ്ങർ കൂടിയാണ്. മോഡലിംഗ് രംഗത്ത് നിന്നുമാണ് അഭിനയ രംഗത്തേക്ക് വന്നത്. അവതാരകയായും കനിഹ തിളങ്ങിയിട്ടുണ്ട്.
അജിത്, മമ്മൂട്ടി, മോഹൻലാൽ, ജയറാം, സുദീപ് തുടങ്ങി നിരവധി സൂപ്പർ താരങ്ങൾക്കൊപ്പം അഭിനയിച്ചിട്ടുള്ള കനിഹക്ക് തനിക്ക് ഹൃദയത്തോട് ചേർന്ന് നിൽക്കുന്ന കഥാപാത്രം മമ്മൂട്ടി നായകനായ പഴശിരാജയിലെ കൈതേരി മാക്കം എന്ന കഥാപാത്രമാണ്. മമ്മൂക്കക്കൊപ്പം മാമാങ്കം, ജയറാമിനൊപ്പം ലോനപ്പന്റെ മാമോദീസാ തുടങ്ങിയ ചിത്രങ്ങളിലാണ് പ്രേക്ഷകർ അവസാനമായി കനിഹയെ ബിഗ് സ്ക്രീനിൽ കണ്ടത്. വിക്രം നായകനായ കോബ്ര, സുരേഷ് ഗോപി ചിത്രം പാപ്പൻ, മോഹൻലാൽ – പൃഥ്വിരാജ് സുകുമാരൻ ചിത്രം ബ്രോ ഡാഡി തുടങ്ങിയവയാണ് പുതിയ പ്രൊജക്ടുകൾ.
സോഷ്യൽ മീഡിയയിലൂടെ തന്റെ വിശേഷങ്ങൾ എപ്പോഴും പങ്ക് വെക്കാറുള്ള താരത്തിന്റെ പുതിയ വീഡിയോയാണ് ഇപ്പോൾ ആരാധകരുടെ കണ്ണിലുടക്കിയിരിക്കുന്നത്. തന്റെ വർക്ഔട്ട് വീഡിയോയാണ് താരം പങ്ക് വെച്ചത്. ബോക്സ് ജമ്പ് നടത്തുന്ന കനിഹയെയാണ് വീഡിയോയിൽ കാണുവാൻ സാധിക്കുന്നത്.
View this post on Instagram