തമിഴ്നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയായി കങ്കണ വേഷമിട്ട ‘തലൈവി’ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കങ്കണയുടെ പ്രകടനം പ്രശംസ നേടിയെടുത്തിരിന്നു. ഇപ്പോഴിതാ ഒരു പിരീഡ് ഡ്രാമയില്‍ മറ്റൊരു ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ഒരുങ്ങുകയാണ് താരം. ‘സീത ദി ഇന്‍കാര്‍നേഷന്‍’ എന്നു പേരിട്ടിരിക്കുന്ന ചിത്രത്തില്‍ സീതാദേവിയുടെ വേഷത്തിലാണ് കങ്കണ എത്തുന്നത്.
ചിത്രം സംവിധാനം ചെയ്യുന്നത് അലൗകിക് ദേശായിയാണ്. ചിത്രത്തിന്റെ കഥയും തിരക്കഥയും ഒരുക്കുന്നത് സാക്ഷാല്‍ കെ വി വിജയേന്ദ്ര പ്രസാദ് ആണ്. ‘ബാഹുബലി’യുടെ രചയിതാവും എസ് എസ് രാജമൗലിയുടെ പിതാവുമാണ് വിജയേന്ദ്ര പ്രസാദ്. രചനയില്‍ സംവിധായകനും പങ്കാളിത്തമുണ്ട്. സംഭാഷണങ്ങളും ഒപ്പം പാട്ടിന് വരികളും എഴുതുന്നത് മനോജ് മുസ്താഷിര് ആണ്. എ ഹ്യൂമന്‍ ബീയിംഗ് സ്റ്റുഡിയോയുടെ ബാനറിലാണ് ചിത്രം ഒരുങ്ങുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക്, മലയാളം, കന്നഡ ഭാഷകളില്‍ പ്രദര്‍ശനത്തിനെത്തും.
ശര്‍വേഷ് മെവാരയുടെ സംവിധാനത്തില്‍ കങ്കണ എയര്‍ഫോഴ്സ് പൈലറ്റിനെ അവതരിപ്പിക്കുന്ന ‘തേജസ്’, റസ്നീഷ് റാസി ഗയ്യുടെ ‘ധാക്കഡ്’ എന്നിവയാണ് കങ്കണയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍.