വ്യായാമം ചെയ്യുന്നതിനിടെ കന്നഡ നടൻ ദിഗന്തിന് പരിക്കേറ്റു. ഗോവയിൽ അവധിക്കാലം ആഘോഷിക്കുന്നതിന് ഇടയിൽ ആയിരുന്നു സംഭവം. നടിയും ഭാര്യയുമായ ഐന്ദ്രിത റായിയും ഒപ്പമുണ്ടായിരുന്നു. പരിക്കേറ്റ ഉടനെ ഗോവയിലെ സ്വകാര്യ ആശുപത്രിയിൽ താരത്തെ പ്രവേശിപ്പിച്ചു.
പിന്നീട് വിദഗ്ദ ചികിത്സയ്ക്കായി ബംഗളൂരുവിലേക്ക് എയർലിഫ്റ്റ് ചെയ്തു.സ്വകാര്യ ജെറ്റ് വിമാനം ഏർപ്പെടുത്തിയാണ് അദ്ദേഹത്തെ ബംഗളൂരുവിലേക്ക് മാറ്റിയത്. ചൊവ്വാഴ്ച രാവിലെ ആയിരുന്നു വ്യയാമത്തിനിടെ പരിക്കേറ്റത്. വ്യായാമത്തിന്റെ ഭാഗമായി കായികാഭ്യാസത്തിൽ ഏർപ്പെടുമ്പോൾ തലയിടിച്ച് വീഴുകയായിരുന്നു.
ദിഗന്തിന്റെ കഴുത്തിന് സാരമായി പരിക്കേറ്റു. നായകവേഷത്തിൽ ഉൾപ്പെടെ ഏകദേശം മുപ്പത്തിയഞ്ചോളം സിനിമകളിൽ അഭിനയിച്ച നടനാണ് ദിഗന്ത്. അതേസമയം, 38കാരനായ നടന്റെ ആരോഗ്യനില മെച്ചപ്പെട്ടെന്നാണ് റിപ്പോർട്ടുകൾ.
View this post on Instagram