ബൽത്തങ്ങാടിയിലെ എർമായി വെള്ളച്ചാട്ടത്തിൽ കാൽ തെറ്റി വെള്ളച്ചാട്ടത്തിൽ വീണ് യുവസംവിധായകൻ മരിച്ചു. കന്നഡ സംവിധായകൻ സന്തോഷ് ഷെട്ടി കട്ടീലിനാണ് ദാരുണാന്ത്യം സംഭവിച്ചത്. തന്റെ പുതിയ ചിത്രമായ ഗന്ധഡ കുടി ചന്ദൻ വാൻ എന്ന ചിത്രത്തിന്റെ ഒരു ഫോട്ടോഷൂട്ടിന് വേണ്ടിയാണ് സന്തോഷും മറ്റു നാലുപേരും കൂടി വെള്ളച്ചാട്ടത്തിന് അടുത്തെത്തിയത്. കുറെയധികം മെറ്റലുകൾ കൊണ്ട് ഉണ്ടാക്കിയെടുത്ത റോബോട്ടിനെ പോലെ തോന്നിപ്പിക്കുന്ന ഒരു സ്യൂട്ട് സന്തോഷ് ധരിച്ചിരുന്നതായാണ് റിപ്പോർട്ട് ചെയ്യപ്പെടുന്നത്. അതിന്റെ അധികഭാരം കൂടിയായപ്പോൾ സംവിധായകൻ കാൽ തെറ്റി വീഴുകയും മരണപ്പെടുകയുമാണ് ചെയ്തത്. വെള്ളച്ചാട്ടം അപകടകരമാണെന്ന മുന്നറിയിപ്പ് ഇവർക്ക് നൽകിയിരുന്നെങ്കിലും അവർ അത് വിലക്കെടുത്തില്ല എന്ന് പറയുന്നു. അനിമേഷനിൽ ബിരുദം സ്വന്തമാക്കിയിട്ടുള്ള സന്തോഷ് അതിന് ശേഷം കുറച്ച് നാൾ ടെലിവിഷനിൽ ജോലി നോക്കിയിരുന്നു. പിന്നീടാണ് സിനിമ ലോകത്തേക്ക് വന്നത്. കനസു – കണ്ണു തെരെഡഗ എന്ന ചിത്രത്തിന് വളരെയധികം പ്രശംസകൾ ഏറ്റുവാങ്ങിയ സംവിധായകനാണ് സന്തോഷ് ഷെട്ടി.