ദുൽഖർ സൽമാൻ നായകനായെത്തിയ ഒരു യമണ്ടൻ പ്രേമകഥ നിറഞ്ഞ സദസിൽ പ്രദർശനം തുടരുകയാണ്.നവാഗതനായ ബി സി നൗഫൽ ആണ് ചിത്രം സംവിധാനം ചെയ്തത്. ഹിറ്റ് ഫിലിം തിരക്കഥാകൃതുകളായ ബിബിൻ ജോർജും വിഷ്ണു ഉണ്ണികൃഷ്ണനും ചേർന്നാണ് ചിത്രത്തിന്റെ തിരക്കഥ രചിച്ചത്.
ചിത്രത്തിലെ കണ്ണോ നിലാകായൽ എന്ന ഗാനം പുറത്തിറങ്ങിയിരിക്കുകയാണ്. നാദിർഷയാണ് സംഗീതം.ജാസി നജീം അർഷാദ് ഗാനം ആലപിച്ചിരിക്കുന്നത്.ചിത്രം കഴിഞ്ഞ വെള്ളിയാഴ്ച ആണ് തിയറ്ററുകളിൽ എത്തിയത്.മുഴുനീള കോമഡി എന്റർടൈനർ ആയിട്ടാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. കുടുംബ പ്രേക്ഷകരെയും കുട്ടികളെയും ഒരേപോലെ രസിപ്പിക്കുന്ന ചിത്രം തിയറ്ററുകളിൽ നിന്ന് വലിയ കളക്ഷൻ ആണ് നേടുന്നത്.