ബോളിവുഡിലെ ഇഷ്ട താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീന കപൂറും. ഇരുവര്‍ക്കുമൊപ്പം മക്കളായ തൈമൂറും ജഹാംഗീറും വാര്‍ത്തകളില്‍ ഇടം പിടിക്കാറുണ്ട്. അടുത്തിടെ സോഷ്യല്‍ മീഡിയയില്‍ അടക്കം കരീന കപൂര്‍ വീണ്ടും ഗര്‍ഭിണിയാണെന്ന വാര്‍ത്തകള്‍ നിറഞ്ഞിരുന്നു. ഇപ്പോഴിതാ വാര്‍ത്തയോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരീന കപൂര്‍. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്കിയ അഭിമുഖത്തിലായിരുന്നു കരീനയുടെ പ്രതികരണം.
താന്‍ നാല്പത് ദിവസം അവധിയിലായിരുന്നുവെന്നും അന്ന് എത് പിസ്സ കഴിച്ചുവെന്നതിന്റെ കണക്കില്ലെന്നും കരീന പറയുന്നു. ‘അവള് ഗര്‍ഭിണിയാണോ, മറ്റൊരു കുഞ്ഞുകൂടി പിറക്കാന്‍ പോകുവാണോ എന്നതിലൂടെ നിങ്ങള്‍ എന്താണ് ഉദ്ദേശിക്കുന്നതെന്നും താനെന്താ യന്ത്രമാണോ എന്നും കരീന ചോദിക്കുന്നു. തന്റെ തെരഞ്ഞെടുപ്പുകള്‍ തനിക്കു വിടണമെന്നും കരീന വ്യക്തമാക്കി.
തങ്ങളും മനുഷ്യരാണ്. നിങ്ങളെ എല്ലാവരേയും പോലെ. ഏറ്റവും സത്യസന്ധയായ അഭിനേതാവാണ് താന്‍. എട്ട് മാസത്തോളം ഗര്‍ഭിണിയായിരുന്ന സമയത്തും ജോലി ചെയ്തിരുന്നു. താന്‍ ഒന്നും മറച്ചുവയ്ക്കാത്ത ആളാണെന്നും എല്ലാവര്ക്കും അവരുടെ ജീവിതം നയിക്കാന്‍ അവകാശമുണ്ടെന്ന് വിശ്വസിക്കുകയും അനുവദിക്കുകയും ചെയ്യുന്ന ആളാണെന്നും കരീന കൂട്ടിച്ചേര്‍ത്തു.