ഏറ്റവുമധികം ട്രോള്‍ ചെയ്യപ്പെടുന്ന ബോളിവുഡ് നടിമാരില്‍ ഒരാളാണ് കരീന കപൂര്‍. വിവാദങ്ങള്‍ കരീനയെ വിടാതെ പിന്തുടരാറുണ്ട്. ഇപ്പോഴിതാ കരീനയുടെ ഫാന്‍ പേജില്‍ വന്ന ഒരു വീഡിയോയാണ് വിമര്‍ശനങ്ങള്‍ ഉണ്ടാക്കുന്നത്. കരീന നടന്നു പോകുമ്പോള്‍ പ്രായമായ ഒരു ഗാര്‍ഡ് സല്യൂട്ട് നല്‍കുന്നുണ്ട്. എന്നാല്‍ അത് ശ്രദ്ധിക്കാതെ കരീന നടന്ന് പോകുന്നതാണ് വീഡിയോയില്‍.
View this post on Instagram
കരീനയുടെ ഫാന്‍ പേജായ ‘കരീന കപൂര്‍ ഖാന് എഫ്.സിയിലാണ് ഈ വീഡിയോ ആദ്യം വന്നത്. കയ്യില്‍ ഒരു കപ്പുമായി കാറില്‍ കയറി പോകുന്ന കരീന തന്നെ സല്യൂട്ട് ചെയ്ത ഗാര്‍ഡിനെ ഒന്ന് നോക്കുക പോലും ചെയ്യാത്തത് വല്ലാത്ത മര്യാദകേടാണ് എന്നതാണ് സോഷ്യല്‍ മീഡിയ ചര്‍ച്ച. നേരത്തെ തന്നെ താരത്തെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ‘ഹാമന്ദി’ അഥവ അഹങ്കാരി എന്നാണ് ഒരു വിഭാഗം വിശേഷിപ്പിക്കാറ്. പുതിയ വീഡിയോയ്ക്ക് താഴെയും നിറയെ ഇത്തരം കമന്റുകളാണ്. ഒരാളുടെ കമന്റ് ഇങ്ങനെയായിരുന്നു, ‘ആ മനുഷ്യനെ തിരിച്ച് അഭിവാദ്യം അര്‍ഹിക്കുന്നു, അത് ചെയ്യാന്‍ എന്താണ് കരീന തടസം. മറ്റൊരു കമന്റില്‍ ഒരാള്‍ ചോദിക്കുന്നു, ‘അവരുടെ ആറ്റിറ്റിയൂഡ് നോക്കുക തിരിച്ച് അഭിവാദ്യം ചെയ്യാന്‍ പോലും തയ്യാറല്ല, കരീന നിങ്ങളുടെ ഹൃദയം എത്രത്തോളം മോശമാണ് എന്നാണ് ഇത് വെളിവാക്കുന്നത്’. ഇങ്ങനെ പോകുന്നു കമന്റുകള്‍.
എന്നാല്‍ കരീന അയാളെ കണ്ടിട്ടുണ്ടാകില്ലെന്നും അതുകൊണ്ടാണ് ഗാര്‍ഡിനെ തിരിച്ച് അഭിവാദ്യം ചെയ്യാത്തതെന്നുമാണ് കരീന ഫാന്‍സ് ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്‍കിയത്.