രണ്ട് കോടി വില വരുന്ന മെഴ്സിഡസ് ബെന്‍സ് സ്വന്തമാക്കി ബോളിവുഡ് താര ദമ്പതികളായ സെയ്ഫ് അലി ഖാനും കരീന കപൂറും. പുതിയ ബെന്‍സില്‍ നാനിമാര്‍ക്കൊപ്പം യാത്ര ചെയ്യുന്ന ഇളയമകന് ജഹാംഗീറിന്റെ വിഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. ദിവസങ്ങള്‍ക്ക് മുന്‍പ് കരീനയും സെയ്ഫും 60 ലക്ഷത്തിലധികം വില വരുന്ന ജീപ്പ് റാംഗ്ലറും സ്വന്തമാക്കിയിരുന്നു.
ഹൃത്വിക് റോഷനൊപ്പമുള്ള വിക്രം വേദയാണ് സെയ്ഫ് അലി ഖാന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. തമിഴില്‍ മാധവനും വിജയ് സേതുപതിയും ഒന്നിച്ചെത്തിയ വിക്രം വേദയുടെ റിമേക്കാണ് ഈ ചിത്രം. പൊന്നിയിന്‍ സെല്വനൊപ്പമാണ് വിക്രം വേദ റിലീസ് ചെയ്തത്. പ്രഭാസ് നായകനാകുന്ന ആദിപുരുഷ് എന്ന ചിത്രത്തില്‍ പ്രതിനായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത് സെയ്ഫ് അലി ഖാനാണ്. ചിത്രത്തിന്റെ ടീസര്‍ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.
ആമിര്‍ ഖാന് നായകനായി എത്തിയ ലാല്‍ സിംഗ് ഛദ്ദയാണ് കരീന കപൂറിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. വലിയ പ്രതീക്ഷയോടെ എത്തിയ ചിത്രം ബോക്സ് ഓഫിസില്‍ പരാജയമായിരുന്നു. ഡിവോഷന്‍ ഓഫ് സസ്പെക്ട് എക്സ് എന്ന ചിത്രമാണ് കരീനയുടേതായി ഇനി പുറത്തിറങ്ങാനുള്ള ചിത്രം.