മുന്‍ഭര്‍ത്താവിനെതിരെ ഗുരുതര ആരോപണങ്ങളുമായി കരിഷ്മ കപൂര്‍. 2014ലാണ് താരം വിവാഹമോചനം നേടിയത്. ബിസിനസ്മാന് സഞ്ജയ് കപൂര്‍ ആയിരുന്നു ഭര്‍ത്താവ്. 11 വര്‍ഷത്തെ വിവാഹജീവിതം ആണ് കരിഷ്മ കപൂര്‍ അവസാനിപ്പിച്ചത്. വിവാഹം കഴിഞ്ഞ സമയം മുതല്‍ ഭര്‍ത്താവ് ഒരു സൈക്കോയെ പോലെ ആയിരുന്നു പെരുമാറിയത്. ഹണിമൂണിന് പോയ അന്ന് രാത്രി അയാള്‍ അയാളുടെ സുഹൃത്തുക്കള്‍ക്കൊപ്പം കിടക്ക പങ്കിടാന്‍ തന്നെ നിര്‍ബന്ധിച്ചെന്നും സുഹൃത്തുക്കള്‍ക്ക് അയാള്‍ തന്നെ ലേലം ചെയ്തു എന്നും കരിഷ്മ കപൂര്‍ പറയുന്നു. താന്‍ നിരസിച്ചപ്പോള്‍ ശാരീരികമായി തന്നെ ഉപദ്രവിച്ചുവെന്നും കരിഷ്മ കപൂര്‍ പറഞ്ഞു.
വീട്ടിലും പ്രശ്നങ്ങളുണ്ടായിരുന്നു. ഒരിക്കല്‍ അയാള്‍ അയാളുടെ അമ്മയോട് തന്നെ അടിക്കുവാന്‍ ആവശ്യപ്പെട്ടു എന്നും കരിഷ്മ കപൂര്‍ പറയുന്നു. അയാളുടെ അമ്മയും തന്നെ ശാരീരികമായി ഉപദ്രവിച്ചിട്ടുണ്ട് എന്നാണ് കരിഷ്മ കപൂര്‍ പറയുന്നത്. അയാളുടെ അമ്മ ആവശ്യപ്പെട്ട വസ്ത്രം ധരിക്കാന്‍ കരിഷ്മ കപൂര്‍ തയ്യാറായില്ല. ഇതില്‍ ദേഷ്യം വന്ന സഞ്ജയ് കപൂര്‍ അയാളുടെ അമ്മയോട് അടിക്കാന്‍ ആവശ്യപ്പെടുകയായിരുന്നു.
സഞ്ജയുടെ രണ്ടാം ഭാര്യ ആയിരുന്നു കരീഷ്മ. താനും ആയുള്ള വിവാഹം കഴിഞ്ഞതിനു ശേഷവും അയാള്‍ ആദ്യ ഭാര്യയുമായി ബന്ധം തുടര്‍ന്നെന്നും കരിഷ്മ പറയുന്നു. ഇത് ചോദ്യം ചെയ്ത തന്നെ ശാരീരികമായി ഉപദ്രവിച്ചെന്നും കരിഷ്മ കപൂര്‍ പറയുന്നു. രണ്ടു മക്കളാണ് ഇരുവര്‍ക്കും ഉള്ളത്. ഒരു ആണ്‍കുട്ടിയും ഒരു പെണ്‍കുട്ടിയും. വിവാഹമോചനത്തിനു ശേഷം കുട്ടികളുടെ കസ്റ്റഡി ആവശ്യപ്പെട്ടുകൊണ്ട് ഇരുവരും കോടതിയില്‍ പോയിരുന്നു. വലിയ നിയമപോരാട്ടത്തിന് ഒടുവില്‍ കരിഷ്മ കപൂര്‍ കുട്ടികളുടെ കസ്റ്റഡി സ്വന്തമാക്കുകയായിരുന്നു.