ധീരജ് ഡെന്നിയും ആദ്യാ പ്രസാദും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് കർണൻ നെപ്പോളിയൻ ഭഗത് സിംഗ്. ചിത്രത്തിലെ ആദ്യ ലിറിക് വീഡിയോ ഇപ്പോൾ പുറത്ത് വിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. ‘ ‘കാതോർത്തു കാതോർത്തു’ എന്ന് തുടങ്ങുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഉണ്ണി മേനോനാണ്. ഒരിടവേളയ്ക്കുശേഷം ഉണ്ണി മേനോൻ മലയാളത്തിൽ പാടുന്നു എന്ന പ്രത്യേകത ഈ ഗാനത്തിനുണ്ട്.
വരികളെഴുതിയിരിക്കുന്നത് ബി കെ ഹരിനാരായണനാണ്. രഞ്ജിൻരാജിന്റേതാണ് സംഗീതം. ഫസ്റ്റ് പേജ് എന്റെർറ്റൈന്മെന്റിന്റെ ബാനറിൽ മോനു പഴേടത്ത് നിർമ്മിച്ചിരിക്കുന്ന കർണൻ നെപ്പോളിയൻ ഭഗത്സിംഗിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് ശരത് ജി മോഹനാണ്.