കാര്‍ഷിക സമരത്തെ പിന്തുണച്ചുക്കൊണ്ട് നടന് കാര്‍ത്തി മുന്നോട്ടു വന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഉഴവ് ഫൗണ്ടേഷന് കര്‍ഷകരുടെ ആശങ്കകള്‍ സര്‍ക്കാര്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ട്വിറ്ററില്‍ ഒരു കുറിപ്പ് പങ്കുവെച്ച്. കര്‍ഷകരുടെ ശബ്ദം കേട്ട് അവര്‍ക്ക് അനുകൂലമായി തീരുമാനം എടുക്കണമെന്നാണ് കാർത്തിയുടെ അഭിപ്രായം. ഇന്ത്യയുടെ പല ഭാഗത്തുള്ള കർഷകർ അനേകം ദൂരം സഞ്ചരിച്ച് ചെയ്യുന്ന സമരം കാണുമ്പോൾ ഹൃദയം നുറുങ്ങുന്നുവെന്നാണ് കാർത്തി തുറന്ന് പറഞ്ഞിരിക്കുന്നത്.
കഠിനമായി അധ്വാനിച്ച് എല്ലാ ദിവസവും നമ്മളെ പോറ്റുന്ന കര്‍ഷകര്‍ കടുത്ത തണുപ്പിലും കോവിഡ് ഭീതിയിലും ഒരാഴ്ചയായി തലസ്ഥാനത്തെ തെരുവില്‍ സമരം ചെയ്യുന്നുവെങ്കില്‍ ഒരൊറ്റ വികാരത്തിന് പുറത്ത് മാത്രമാണ്. .’കര്‍ഷകരുടെ പ്രതിഷേധം രാജ്യത്തെ മുഴുവന്‍ നടുക്കിയിരിക്കുന്നു. ജലദൗര്‍ലഭ്യവും പ്രകൃതി ദുരന്തങ്ങളും കാരണം വലിയ പ്രശ്നങ്ങളാണ് അല്ലെങ്കില്‍ തന്നെ കര്‍ഷകര്‍ അനുഭവിച്ചു കൊണ്ടിരിക്കുന്നത്. വിളകള്‍ക്ക് തക്കതായ പ്രതിഫലം ലഭിക്കുന്നില്ല, ഇത് അവരുടെ ജീവിതത്തെ പ്രതികൂലമായി ബാധിക്കും. അധികാരികള്‍ അവരുടെ ആവശ്യങ്ങള്‍ കേള്‍ക്കണമെന്നും നടപടിയെടുക്കണമെന്നും അപേക്ഷിക്കുന്നു’. കാര്‍ത്തി തന്റെ ട്വിറ്ററില്‍ കുറിച്ചു.
‘കര്‍ഷകര്‍ എന്നുള്ള ഐഡന്റിറ്റിയിലാണ് അവര്‍ ഒത്തുകൂടിയിരിക്കുന്നത്. അധ്വാനിക്കാത്ത ഒരു ദിവസം പോലുമില്ലാത്തവരാണ് തങ്ങളുടെ സ്വത്തും, കൃഷി ഭൂമിയും, കാര്‍ഷിക വിളകളും, കുടുംബവുമെല്ലാം ഉപേക്ഷിച്ച് ഡല്‍ഹിയിലേക്കുള്ള റോഡുകളില്‍ നില്‍ക്കുന്നത്. കോര്‍പ്പറേറ്റുകളാണ് പുതിയ നിയമങ്ങളുടെ ഗുണഭോക്താക്കളെന്നും കര്‍ഷകര്‍ വിശ്വസിക്കുന്നു എന്നും കാര്‍ത്തി പറഞ്ഞു. കര്‍ഷകരുടെ പ്രശ്നങ്ങള്‍ കേള്‍ക്കാനും ശേഷം ആവശ്യമായ പരിഹാരങ്ങള്‍ കാണാനും താന്‍ അഭ്യര്‍ത്ഥിക്കുന്നു എന്നും നടന് കൂട്ടിച്ചേര്‍ത്തു.
Let’s not forget our farmers!#FarmersProtest pic.twitter.com/m5sqnkf9HD
— Actor Karthi (@Karthi_Offl) December 3, 2020