പുതുമുഖ താരം കാര്‍ത്തിക് രാമകൃഷ്ണന് നായകനാകുന്ന ‘ബനേര്‍ഘട്ട’യുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടു. മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി ഭാഷകളില്‍ സിനിമ പുറത്തിറങ്ങുന്നുണ്ട്.
കഴിഞ്ഞ വര്‍ഷം ‘ഷിബു’ എന്ന സിനിമയിലൂടെയാണ് കാര്‍ത്തിക് മലയാള സിനിമയിലേക്ക് എത്തുന്നത്. കോപ്പിറൈറ്റ് പിക്ചേഴ്സിന്റെ ബാനറില്‍ മിഥുന് തരകന് നിര്‍മ്മിച്ച് വിഷ്ണു നാരായണന് സംവിധാനം ചെയ്യുന്ന സിനിമയാണ് ‘ബനേര്‍ഘട്ട’.
ബാംഗ്ലൂരേക്ക് ഇന്റര്‍വ്യൂവിന് പോവുന്ന പെണ്‍കുട്ടിയെ കാണാതാകുന്നതും നാട്ടിലുള്ള സഹോദരന് അവളെ രക്ഷിക്കുന്നതുമാണ് ചിത്രത്തിന്റെ പ്രമേയം. കാര്‍ത്തിക്കിന്റെ സഹോദരനായ ഗോകുലിന്റേതാണ് തിരക്കഥ.